പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും

പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ
കിളിയോ കടൽക്കിളിയോ
വസന്തത്തിന്‍ വരവില്‍ പാടും കുയിലോ
ഹൃദയത്തിന്‍ സ്വരങ്ങളാടും മയിലോ
പൊന്‍മയിലോ
മനസ്സിന്‍ വനിയില്‍ പൂത്ത പുളകമോ
പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ
കിളിയോ കടൽക്കിളിയോ

നീറും മനസ്സിന്റെ നോവുകള്‍ ഓരോന്നും
മായ്ക്കാന്‍ കഴിയുമോ
വിധിയുടെ കൂട്ടിലെ വിരഹവിഹംഗമായ്
കേഴും എന്നുടെ നോവില്‍ പ്രേമത്തിന്‍
പൂന്തേന്‍ നീ പുരട്ടി
നിന്നില്‍ മൊട്ടിടും നാണപ്പൂക്കളെ നുള്ളി
ഞാന്‍ വിടര്‍ത്തി
അണയില്ലിനി മരിക്കുംവരെ അനുരാഗദീപങ്ങള്‍
പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ
കിളിയോ കടൽക്കിളിയോ

കൊഞ്ചുംചിലങ്കകള്‍ ശിഞ്ജിതം തൂകുമ്പോള്‍ ശൃംഗാര നൃത്തമാടും
തിരകളില്‍ തെന്നലിന്‍ കൈനഖമുദ്രകള്‍
മാരന്‍ മാരിവില്‍ത്തേരില്‍ വന്നൊരുമാല്യം തന്നുവല്ലോ
മാറില്‍ ഞാനതു ചാര്‍ത്തി നീയിനി മാറോടണയുകില്ലേ
അനുഭൂതികള്‍ നടമാടുമീ മനസ്സിന്നൊരു വൃന്ദാവനം
പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ
കിളിയോ കടൽക്കിളിയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panineerkkulirmazha pol

Additional Info

Year: 
1987