അക്കരേ ഓഹോ ഇക്കരേ

അക്കരേ ഓഹോ ഇക്കരേ
അക്കരേ ഓ ഓഹോ ഇക്കരേ
ആശതീർത്ത കടത്തുതോണിയിൽ
അലയുവതാരോ - തനിയെ
അലയുവതാരോ
അണിയം തോണി അന്നത്തോണി
അണിയം തോണി അന്നത്തോണി
തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു വന്ന
സംക്രമപ്പക്ഷി ഋതുസംക്രമപ്പക്ഷി
അക്കരേ ഓഹോ ഇക്കരേ

ആണ്‍‌കിളി പറന്നുപോയോ
ആണ്‍‌കിളി പറന്നുപോയോ
മനസ്സിലെ അനുരാഗപുഷ്യരാഗം കളഞ്ഞുപോയോ
ആറിന്റെ തീരത്ത് ഓര്‍മ്മകളുടെ ഓരത്ത്
കാതോര്‍ത്തു നില്‍ക്കുവതാരേ -നീ
കാതോര്‍ത്തു നില്‍ക്കുവതാരേ
അക്കരേ ഓഹോ ഇക്കരേ

വാസന്തമേള തുടങ്ങിയല്ലോ
വാസന്തമേള തുടങ്ങിയല്ലോ - അകലേ
കാര്‍കൊണ്ട വാനം ചുവന്നുവല്ലോ
കാത്തിരിക്കും നേരത്ത് കനവുകളുടെ ഓരത്ത്
നീള്‍മിഴികള്‍ നിറയുവതെന്തേ -നിന്‍
നീള്‍മിഴികള്‍ നിറയുവതെന്തേ

അക്കരേ ഓഹോ ഇക്കരേ
ആശതീർത്ത കടത്തുതോണിയിൽ
അലയുവതാരോ - തനിയെ
അലയുവതാരോ
അണിയം തോണി അന്നത്തോണി
തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു വന്ന
സംക്രമപ്പക്ഷി ഋതുസംക്രമപ്പക്ഷി
ഓഹോ ഓ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akkare oho ikkare

Additional Info

Year: 
1987