മതിയോളം കാണാനായില്ല
മതിയോളം കാണാനായില്ലാ...
ആ മൊഞ്ചും നെഞ്ചും ഖൽബും കാതും...
കൊതി തീരേ നുകരാനായില്ലാ...
ഉമ്മാന്റെ കോയിപ്പത്തിരി...
ഉപ്പാന്റെ ചട്ടിപ്പത്തിരി...
രുചിയേറും ഖായിസ് ബിരിയാണി...
തിന്ന് മടുത്തില്ലാ...
കൊതിയൂറും പാലപ്പം...
മൊഞ്ചുള്ള കൊഴലപ്പം ...
കൊതി തീരേ തൊട്ടു നുകർന്നില്ലാ...
കണ്ണടച്ചാൽ ഭീതി
കൺതുറന്നാൽ ഭീതി
ഖൽബിലേതോ റുഹാനി മൂളീ...
കണ്ണടച്ചാൽ ഭീതി
കൺതുറന്നാൽ ഭീതി
ഖൽബിലേതോ റുഹാനി മൂളീ...
കാലം കവർന്നൊരു മോഹം...
തീരം തൊടാത്തൊരോളം...
എങ്ങോ തെന്നിപ്പോയീ...
ഉമ്പായിക്കേം മെഹബൂബ് ഭായും...
പാടി നടന്നൊരു ഗസലിൻ പാട്ടും
കെട്ടു രമിച്ചൊരു മട്ടാഞ്ചേരീം കണ്ട് മടുത്തില്ലാ...
ഉമ്പായിക്കേം മെഹബൂബ് ഭായും...
പാടി നടന്നൊരു ഗസലിൻ പാട്ടും
കെട്ടു രമിച്ചൊരു മട്ടാഞ്ചേരീം കണ്ട് മടുത്തില്ലാ...
തൊട്ടതെല്ലാം ദുരിതം...
ചെയ്തതെല്ലാം ചരിതം...
അറിഞ്ഞതില്ലാ അകവും പൊരുളും...
തൊട്ടതെല്ലാം ദുരിതം...
ചെയ്തതെല്ലാം ചരിതം...
അറിഞ്ഞതില്ലാ അകവും പൊരുളും...
നേരെന്തെന്നറിയാത്തൊരു നാളിൽ...
ചാടിതുള്ളണ കാലം..
നെല്ലുംപതിരും ഒരു പോലേ...
ആരറിയുന്നു നാടറിയുന്നത്
ഒരു നിമിഷത്തിൻ വകതിരിയാത്തത്...
തെട്ടമുണർന്നു പറക്കണ നേരം...
കൊണ്ടൊരു തീക്കനലായ്...
ആരറിയുന്നു നാടറിയുന്നത്
ഒരു നിമിഷത്തിൻ വകതിരിയാത്തത്...
വെട്ടമുണർന്നു പറക്കണ നേരം...
കൊണ്ടൊരു തീക്കനലായ്...
മതിയോളം കാണാനായില്ലാ...
ആ മൊഞ്ചും നെഞ്ചും ഖൽബും കാതും...
കൊതി തീരേ നുകരാനായില്ലാ...
ഉമ്മാന്റെ കോയിപ്പത്തിരി...
ഉപ്പാന്റെ ചട്ടിപ്പത്തിരി...
രുചിയേറും ഖായിസ് ബിരിയാണി...
തിന്ന് മടുത്തില്ലാ...
കൊതിയൂറും പാലപ്പം...
മൊഞ്ചുള്ള കൊഴലപ്പം ...
കൊതി തീരേ തൊട്ടു നുകർന്നില്ലാ...