ഇവിടൊരു ചങ്കില്

ഇവിടൊരു ചങ്കില്... 
തീ കത്തി കേറുമ്പോ...
കാറ്റിനു പുഞ്ചിരി...
ആ കാറ്റിന്റെ കൂട്ടു പിടിച്ച്...
ആളിക്കത്തല് കണ്ട് രസിച്ച്...
നാടൻ പാടും ചേലില്
പൂരം കൊണ്ടാടുമ്പോൾ...
പൊള്ളുന്നുള്ളങ്ങൾ...
കാണാൻ കണ്ണുണ്ടോ...
ഉള്ളം ചത്തോരേ...
വേട്ട കൂട്ടത്തിൻ... 
നേരേ പോരാടാൻ...
വാക്കിൻ വാളുണ്ടോ...
വീറുമുണ്ടോ...

പാവത്തിന്റെ ചങ്കടുപ്പിൻ...
തീ കൊണ്ട്... കഞ്ഞി വച്ച്...
കണ്ണുനീരിൻ ഉപ്പുമിട്ട്... 
സ്വാദു കൂട്ടി മോന്തുന്നോരേ...
വിധി എറിയുന്ന തൂശികൾ...
തറഞ്ഞിറങ്ങിയ ജീവിതം...
അന്തിചർച്ചക്കെടുത്തിട്ട് 
പന്തടിക്കും നേരത്ത്...
പൊള്ളുന്നുള്ളങ്ങൾ...
കാണാൻ കണ്ണുണ്ടോ...
ഉള്ളം ചത്തോരേ...
വേട്ട കൂട്ടത്തിൻ... 
നേരേ പോരാടാൻ...
വാക്കിൻ വാളുണ്ടോ...
വീറുമുണ്ടോ...

ഒറ്റക്കണ്ണൻ കാമറയ്ക്കോ... 
ചോരയൂറ്റാൻ ആളെമതി... 
ചെന്നുപെട്ടാൽ... പെട്ടവനോ....
പിന്നെ വെറും നോക്കുകുത്തീ...
വിളമ്പിയ ചുടു വാർത്തകൾ...
തണുത്തുറയുന്ന വേളയിൽ...
പിന്നവനെ ചാക്കിൽ കെട്ടി...
പാത വക്കിൽ തള്ളുമ്പോൾ...
പൊള്ളുന്നുള്ളങ്ങൾ...
കാണാൻ കണ്ണുണ്ടോ...
ഉള്ളം ചത്തോരേ...
വേട്ട കൂട്ടത്തിൻ... 
നേരേ പോരാടാൻ...
വാക്കിൻ വാളുണ്ടോ...
വീറുമുണ്ടോ...

ഇവിടൊരു ചങ്കില്... 
തീ കത്തി കേറുമ്പോ...
കാറ്റിനു പുഞ്ചിരി...
ആ കാറ്റിന്റെ കൂട്ടു പിടിച്ച്...
ആളിക്കത്തല് കണ്ട് രസിച്ച്...
നാടൻ പാടും ചേലില്
പൂരം കൊണ്ടാടുമ്പോൾ...
പൊള്ളുന്നുള്ളങ്ങൾ...
കാണാൻ കണ്ണുണ്ടോ...
ഉള്ളം ചത്തോരേ...
വേട്ട കൂട്ടത്തിൻ... 
നേരേ പോരാടാൻ...
വാക്കിൻ വാളുണ്ടോ...
വീറുമുണ്ടോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ividoru Chankilu

Additional Info

Year: 
2019

അനുബന്ധവർത്തമാനം