മായാനഗരമേ

ഓരോ വീഥിയോരത്തും... 
തമ്മിൽ തേടിയെത്തുമ്പോൾ...
ചടുലമാകുന്നതെന്തിനോ... 
നെഞ്ചിലേ താളം...
ഇനിയുമെത്ര നാൾ... 
ഇനിയുമെത്ര നാൾ....
കഴിഞ്ഞീടും വിദൂരം... 
മായാനഗരമേ....  മായാനഗരമേ.... 
നീ നിൻ വഴികളിൽ...
തരൂ... ഇടം... കനവുകൾ പങ്കിടാൻ....

ഒരു ഞൊടിയിലും ചിരി പകരുവാൻ...
തമ്മിലാവാതെ ആയോ...
ഹൃദയമൊഴികൾ ചൊടികളിൽ വരെ...
വന്നതും പിൻതിരിഞ്ഞുവോ...
വഴികളിൽ വിരിഞ്ഞ മലരുകളിലും...
ശരമുന നിറഞ്ഞ മിഴിയിണകളോ...
പകലിലും... ഇരവിലും...
ഉയിരിനൊരു കടലിരമ്പുന്ന നാദം കേട്ടോ...
മായാനഗരമേ....  മായാനഗരമേ.... 
നീ നിൻ വഴികളിൽ...
തരൂ... ഇടം... കനവുകൾ പങ്കിടാൻ....

ഓരോ വീഥിയോരത്തും... 
തമ്മിൽ തേടിയെത്തുമ്പോൾ...
ചടുലമാകുന്നതെന്തിനോ... 
നെഞ്ചിലേ താളം...
ഇനിയുമെത്ര നാൾ... 
ഇനിയുമെത്ര നാൾ....
കഴിഞ്ഞീടും വിദൂരം... 
മായാനഗരമേ....  മായാനഗരമേ.... 
നീ നിൻ വഴികളിൽ...
തരൂ... ഇടം... കനവുകൾ പങ്കിടാൻ....

Mayanagarame | Video Song | Aadya Rathri | Jibu Jacob | Biju Menon | Bijibal | Central Pictures