ഓണവില്ലാണേ

ഓണവില്ലാണേ മഴവിൽതെല്ലാണേ 
ഓലഞ്ഞാലിപ്പൊന്നും മിന്നും ചേലാണേ 
ഓണവില്ലാണേ മഴവിൽതെല്ലാണേ 
ഓലഞ്ഞാലിപ്പൊന്നും മിന്നും ചേലാണേ 
എള്ളോളം സ്നേഹം കുന്നോളംനല്കുന്നെ 
ചെമ്മാനം പൂക്കുന്നേ ഈ നേരം 
കാണാക്കൊമ്പത്തെ മായപൊന്മാനേ 
നീയും കണ്ടില്ലേ താറാക്കൂട്ടത്തെ 
ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ 
ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ് 

പെണ്ണാളേ കനകമണിചെമ്പാവേ 
തരളമൊരു കൗമാരം ഊയലാടുന്നേ 
പെണ്ണാളേ കനകമണിചെമ്പാവേ 
തരളമൊരു കൗമാരം ഊയലാടുന്നേ 
ചിത്തിരത്തോണി ചക്കരത്തോണി 
മുന്നേ പോവണതാരോ 
പച്ചിലത്തോണി പിച്ചക്കത്തോണി ആരാരോ 
കാണാക്കൊമ്പത്തെ മായപൊന്മാനേ 
നീയും കണ്ടില്ലേ താറാക്കൂട്ടത്തെ 
ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ 
ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ് 

പാടത്ത് എരിവെയിലിനോരത്ത് 
മനമുരുകി മാടത്ത പാടുന്നനേരം 
പാടത്ത് എരിവെയിലിനോരത്ത് 
മനമുരുകി മാടത്ത പാടുന്നനേരം 
അക്കരയ്‌ക്കോ ഇക്കരയ്‌ക്കോ 
കുറുകപ്പരലിൻ പാച്ചിൽ 
അക്കരപ്പച്ച ഇക്കരപ്പച്ച ആരാരാരോ 
കാണാക്കൊമ്പത്തെ മായപൊന്മാനേ 
നീയും കണ്ടില്ലേ താറാക്കൂട്ടത്തെ 
ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ 
ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ് 

ഓണവില്ലാണേ മഴവിൽതെല്ലാണേ 
ഓലഞ്ഞാലിപ്പൊന്നും മിന്നും ചേലാണേ 
എള്ളോളം സ്നേഹം കുന്നോളംനല്കുന്നെ 
ചെമ്മാനം പൂക്കുന്നേ ഈ നേരം 
കാണാക്കൊമ്പത്തെ മായപൊന്മാനേ 
നീയും കണ്ടില്ലേ താറാക്കൂട്ടത്തെ 
ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ 
ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ്              

കാണാക്കൊമ്പത്തെ മായപൊന്മാനേ 
നീയും കണ്ടില്ലേ താറാക്കൂട്ടത്തെ 
ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ 
ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ്

Onavillane Video Song | Aadya Rathri | Jibu Jacob | Biju Menon | Central Pictures