ഒരു സ്വപ്നം പോലെ

ഒരു സ്വപ്നം പോലെ.. കണ്മുന്നിൽ കണ്ടേ..
പല നാളായ് കാക്കും ആശകൾ..
കലിതുള്ളും കടലും.. ഇരുളടയും കാടും..
വഴിയായിത്തീർന്നീ യാത്രയിൽ..

അനുരാഗം തോന്നിപ്പോയാൽ 
അവളെന്റേതാകും പോരിൽ 
അപരാധം എന്നൊന്നേ ഇല്ലല്ലോ 
ഒരു ലക്ഷം കള്ളം കൊണ്ടേ 
ഈ ലക്‌ഷ്യം നേടും നേരം 
അവൾ ലക്ഷ്മീദേവിയായ് വന്നിതാ

ഒരു സ്വപ്നം പോലെ.. കണ്മുന്നിൽ കണ്ടേ..
പല നാളായ് കാക്കും ആശകൾ..
കലിതുള്ളും കടലും.. ഇരുളടയും കാടും..
വഴിയായിത്തീർന്നീ യാത്രയിൽ..
യാത്രയിൽ..

പല വേഷം കെട്ടും അടവായിരം 
നുണയായിരം 
നാമൊന്നായ് ചേരും നിമിഷത്തിനായ് 
കൂടെ തന്നെ പോന്നീല്ലയോ 
നറുമുല്ലപ്പൂവിൻ വിരിയിൽ 
ചെരുനാണം മൂടും ചിരിയിൽ 
ഈ ജന്മം തേടും സാഫല്യമായ് 
ഈ ജന്മം തേടും സാഫല്യമായ് 

നിസരിഗസ സ പാ മ ഗ മ ഗ രി   
നിസരിഗസ സ പാ മ ഗ മ ഗ രി 

ഒരു സ്വപ്നം പോലെ.. കണ്മുന്നിൽ കണ്ടേ..
പല നാളായ് കാക്കും ആശകൾ..
കലിതുള്ളും കടലും.. ഇരുളടയും കാടും..
വഴിയായിത്തീർന്നീ യാത്രയിൽ..

മണിമിന്നൽ മിന്നും തിരിയായി നീ 
ഇനിയെന്നും മുന്നിൽ തെളിയില്ലയോ 
വരമഞ്ഞൾ ചേരും ഉടലാകെയെൻ 
വിരലോടിത്തളരും യാമങ്ങളായ് 
ഇവിടെല്ലാമെല്ലാം ശുഭമായ് 
നിറസ്‌നേഹം മീട്ടും സ്വരമായ് 
മനസ്സാനന്ദത്തിന്നാകാശമായ്  
മനസ്സാനന്ദത്തിന്നാകാശമായ്

ഒരു സ്വപ്നം പോലെ.. കണ്മുന്നിൽ കണ്ടേ..
പല നാളായ് കാക്കും ആശകൾ..
കലിതുള്ളും കടലും.. ഇരുളടയും കാടും..
വഴിയായിത്തീർന്നീ യാത്രയിൽ..
അനുരാഗം തോന്നിപ്പോയാൽ 
അവളെന്റേതാകും പോരിൽ 
അപരാധം എന്നൊന്നേ ഇല്ലല്ലോ 
ഒരു ലക്ഷം കള്ളം കൊണ്ടേ 
ഈ ലക്‌ഷ്യം നേടും നേരം 
അവൾ ലക്ഷ്മീദേവിയായ് വന്നിതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Swapnam Pole