നാഴികക്കു നാല്പതുവട്ടം
നാഴികയ്ക്ക് നാല്‍പ്പതു വട്ടം
ഞാനവനെ സ്വപ്നം കാണും
മാര്‍നിറയെ മൊട്ടുകള്‍ ചൂടും
മാറിമാറി ആശ്ലേഷിക്കും - ആശ്ലേഷിക്കും
(നാഴികയ്ക്കു...)
ജനുവരിയിലെ മഞ്ഞില്‍ മുങ്ങീ
ജനലരികില്‍ ചന്ദ്രിക നില്‍ക്കും
സര്‍വ്വാംഗം രോമാഞ്ചവുമായ്
സര്‍വ്വസ്വവുമര്‍പ്പിക്കും - ഞാന്‍
സര്‍വ്വസ്വവുമര്‍പ്പിക്കും
മിന്നുകെട്ടുവരേ പെണ്ണേ
ഒന്നടങ്ങിയിരുന്നൂടേ
പിന്നെ നിങ്ങടെ ഇഷ്ടം പോലേ - ഇഷ്ടം പോലേ
( നാഴികയ്ക്കു...)
ഒരു ദിവസം വന്നില്ലെങ്കില്‍
ഒരു തേന്മലര്‍ തന്നില്ലെങ്കില്‍
കാണുമ്പോള്‍ പരിഭവമോടെ
ഞാനവനെ തടവിലിടും - സഖീ
ഞാനവനെ തടവിലിടും
മിന്നുകെട്ടുവരേ പെണ്ണേ
ഒന്നടങ്ങിയിരുന്നൂടേ
പിന്നെ നിങ്ങടെ ഇഷ്ടം പോലേ - ഇഷ്ടം പോലേ
( നാഴികയ്ക്കു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nazhikaikku nalpathuvattam
Additional Info
Year:
1969
ഗാനശാഖ: