രക്തചന്ദനം ചാർത്തിയ

ആഹഹാഹഹ ആഹാഹാ..
രക്തചന്ദനം ചാര്‍ത്തിയ കവിളില്‍
രത്നം വിളയും കരളില്‍
കൃഷ്ണമൃഗമിഴി നല്‍കാം ഞാനൊരു
ക്രിസ്തുമസ് സമ്മാനം - പുതിയൊരു
ക്രിസ്തുമസ് സമ്മാനം (രക്തചന്ദനം..)

മന്ത്രകോടി എനിക്കു കിട്ടുംവരെ
മറ്റാരും കാണാതെ സൂക്ഷിക്കും - അതു
മറ്റാരും കാണാതെ സൂക്ഷിക്കും
മധുവിധുനാളില്‍ നിന്‍ കരവലയങ്ങളില്‍
മയങ്ങുമ്പോളത് മടക്കിനല്‍കും - ഞാന്‍
മടക്കിനല്‍കും (രക്തചന്ദനം..)

മാനസപുഷ്പദലങ്ങളില്‍ ഞാനത്
മങ്ങാതെ മായാതെ സൂക്ഷിക്കും - അത്
മങ്ങാതെ മായാതെ സൂക്ഷിക്കും
ഇനിയത്തെയാണ്ടിലെ പെരുന്നാള്‍ രാത്രിയില്‍
കനിയായ് കതിരായ് തിരിച്ചുനല്‍കും - ഞാന്‍
തിരിച്ചുനല്‍കും (രക്തചന്ദനം..)
ആഹഹാഹഹ ആഹാഹാ..
ആഹഹാഹഹ ആഹാഹാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rakthchandanam charthiya

Additional Info

Year: 
1969

അനുബന്ധവർത്തമാനം