കരിമിഴിയാലെ കതിരൊളി തൂകും
ആ... ആ...
കരിമിഴിയാലെ കതിരൊളി തൂകും...
മഞ്ജുളരൂപിണി നീയാരോ...
കരിമിഴിയാലെ കതിരൊളി തൂകും...
മഞ്ജുളരൂപിണി നീയാരോ...
മാനസവനിയിൽ താമസമാക്കിയ
പ്രേമസ്വരൂപിണി നീയാരോ...
ആരോ... ആരോ... നീയാരോ...
കനവുകൾ തോറും കതിരൊളി തൂകും
കമനീയ രൂപൻ നീയാരോ....
മാനസവനിയിൽ താമസമാക്കിയ
പ്രേമസ്വരൂപൻ നീയാരോ...
ആരോ... ആരോ... നീയാരോ...
കരിമിഴിയാലെ കതിരൊളി തൂകും...
മഞ്ജുളരൂപിണി നീയാരോ...
ആ... ആ...
കണ്മുനയാലെ കരളിന്നിതളിൽ
കമനീയ ചിത്രം എഴുതുന്നവളേ...
അനുപമമാകും അഴകിൻ നടയിൽ
അറിയാതെ എന്നെ നടത്തുന്നവനേ...
അനുവാദമില്ലാതെ എന്നകതാരിൽ
ആനന്ദഗീതങ്ങൾ മീട്ടുന്നവനേ...
അനുരാഗം ചാലിച്ച് അഭിലാഷം ചാലിച്ച്
ആരാധകനായ് മാറ്റുന്നവളേ...
ആരോ... ആരോ... നീയാരോ...
കനവുകൾ തോറും കതിരൊളി തൂകും
കമനീയ രൂപൻ നീയാരോ....
ആ... ആ...
വളകൾ കിലുക്കി കിളികൾ വന്നൂ
നിൻപുകൾ പാടുന്ന നേരത്ത്...
തളകൾ കിലുക്കും പുഴ തൻ കരയിൽ
നിൻപദ നളിനങ്ങൾ പതിയും നേരം....
ഓളങ്ങൾ തൻ ചിരിയോ നിൻ ചൊടിയിൽ
താളങ്ങളായ് മാറുന്നെന്നുയിര്...
വസന്ത സമീരൻ കുളിരലകോരി
കവിതകളാക്കുന്ന നിമിഷങ്ങളേ...
ആരോ... ആരോ... നീയാരോ...
കരിമിഴിയാലെ കതിരൊളി തൂകും...
മഞ്ജുളരൂപിണി നീയാരോ...
കരിമിഴിയാലെ കതിരൊളി തൂകും...
മഞ്ജുളരൂപിണി നീയാരോ...
മാനസവനിയിൽ താമസമാക്കിയ
പ്രേമസ്വരൂപിണി നീയാരോ...
ആരോ... ആരോ... നീയാരോ...
കനവുകൾ തോറും കതിരൊളി തൂകും
കമനീയ രൂപൻ നീയാരോ....
മാനസവനിയിൽ താമസമാക്കിയ
പ്രേമസ്വരൂപൻ നീയാരോ...
ആരോ... ആരോ... നീയാരോ...