പായാരം ചൊല്ലുന്ന
പായാരം ചൊല്ലുമാ മുത്തശ്ശിയമ്മക്ക്
മുന്നാഴി പാടമുണ്ടേ...
പാടവരമ്പത്തൂടോടി നടക്കണ
പൂവാലീ പൈയ്യുമുണ്ടേ...
അക്കരയായ് കുന്നിപ്പുഴ
അന്തിമരച്ചോടുണ്ടേ...
ഇക്കരെക്കുന്നിൽ ചൂളമിടും
രാപ്പാടി കൂടെയുണ്ടേ...
വെള്ളിനിലാവത്ത് തത്തിക്കളിക്കണ
പൂവാലൻ പക്ഷികളേ...
നിലാമ്പൽ പൂവുകളേ...
പായാരം ചൊല്ലുമാ മുത്തശ്ശിയമ്മക്ക്
മുന്നാഴി പാടമുണ്ടേ...
പാടവരമ്പത്തൂടോടി നടക്കണ
പൂവാലീ പൈയ്യുമുണ്ടേ...
കള്ളക്കഥ ചൊല്ലിടാമോ
ചായുറങ്ങാൻ വന്നിടാമോ...
കുഞ്ഞിക്കുട്ടി കുളക്കോഴി
കൂട്ടവുമൊത്തിരിയേറെയുണ്ട്...
പൂങ്കുരുവീ... പൂവാലൻ തേൻകുരുവീ...
പൂവുണ്ടേ... പൂന്തേനുണ്ടേ തേൻകുരുവീ...
ചായുറങ്ങും നേരം ചാഞ്ചാടി എത്തുമ്പോൾ
കൂടെ കൂടാമോ പൂങ്കുയിലേ...
പായാരം ചൊല്ലുമാ മുത്തശ്ശിയമ്മക്ക്
മുന്നാഴി പാടമുണ്ടേ...
പാടവരമ്പത്തൂടോടി നടക്കണ
പൂവാലീ പൈയ്യുമുണ്ടേ...
പൂവാലൻ കിളിയല്ലേ
വാലാട്ടി കിളിയല്ലേ...
പൂമഴയെത്തുമ്പോൾ തത്തിക്കളിക്കാനായ്
പുഞ്ചിരിച്ചെല്ലാരും കൂടെയുണ്ടേ...
മുല്ലയുണ്ടേ... മുന്നാഴി പാടമുണ്ടേ...
കിന്നാരം ചൊല്ലാൻ... മുത്തശ്ശി കൂടെയുണ്ടേ...
കളിചിരിയും ചെറുചിരിയുമായ്
ചാഞ്ചാടിയെത്താമോ കുഞ്ഞിത്തത്തേ...
പായാരം ചൊല്ലുമാ മുത്തശ്ശിയമ്മക്ക്
മുന്നാഴി പാടമുണ്ടേ...
പാടവരമ്പത്തൂടോടി നടക്കണ
പൂവാലീ പൈയ്യുമുണ്ടേ...
പാടവരമ്പത്തൂടോടി നടക്കണ
പൂവാലീ പൈയ്യുമുണ്ടേ...
അക്കരയായ് കുന്നിപ്പുഴ
അന്തിമരച്ചോടുണ്ടേ...
ഇക്കരെക്കുന്നിൽ ചൂളമിടും
രാപ്പാടി കൂടെയുണ്ടേ...
വെള്ളിനിലാവത്ത് തത്തിക്കളിക്കണ
പൂവാലൻ പക്ഷികളേ...
നിലാമ്പൽ പൂവുകളേ...
പായാരം ചൊല്ലുമാ മുത്തശ്ശിയമ്മക്ക്
മുന്നാഴി പാടമുണ്ടേ...
പാടവരമ്പത്തൂടോടി നടക്കണ
പൂവാലീ പൈയ്യുമുണ്ടേ...