മാനത്തെ തങ്കത്തളിക
ആ...
മാനത്തെ തങ്കത്തകളികയിൽ നിന്നൊരു...
മാനസ ചിത്രം തെളിഞ്ഞു കാണ്മൂ...
മാനത്തെ തങ്കത്തകളികയിൽ നിന്നൊരു...
മാനസ ചിത്രം തെളിഞ്ഞു കാണ്മൂ...
ആകാശ പൂമുഖത്താവണിത്തിങ്കളിൽ...
ആമ്പൽപ്പൂ കണ്ണാടി നോക്കി നിൽപ്പൂ...
ആകാശ പൂമുഖത്താവണിത്തിങ്കളിൽ...
ആമ്പൽപ്പൂ കണ്ണാടി നോക്കി നിൽപ്പൂ...
മാനത്തെ തങ്കത്തകളികയിൽ നിന്നൊരു...
മാനസ ചിത്രം തെളിഞ്ഞു കാണ്മൂ...
പൂന്തേൻ തുളുമ്പുന്ന ചുംബനപൂവുകൾ...
പൂക്കാരി നീയെനിക്കേകിടാമോ...
ആ.... ആഹാഹാ....
പൂന്തേൻ തുളുമ്പുന്ന ചുംബനപൂവുകൾ...
പൂക്കാരി നീയെനിക്കേകിടാമോ...
പൂവമ്പനെയ്യുവാൻ പൂത്തു നിൽക്കുന്നൊരാ...
പൂക്കാലം നിൻ മുന്നിൽ കാഴ്ച വയ്ക്കാം...
പൂവമ്പനെയ്യുവാൻ പൂത്തു നിൽക്കുന്നൊരാ...
പൂക്കാലം നിൻ മുന്നിൽ കാഴ്ച വയ്ക്കാം...
മാനത്തെ തങ്കത്തകളികയിൽ നിന്നൊരു...
മാനസ ചിത്രം തെളിഞ്ഞു കാണ്മൂ...
എന്നെന്നും നിന്നെ ഞാൻ ഓർത്തുവച്ചീടുവാൻ...
എന്തുണ്ട് നിൻ കൈയിൽ സമ്മാനമായ്...
ആഹാ... ആ....
എന്നെന്നും നിന്നെ ഞാൻ ഓർത്തുവച്ചീടുവാൻ...
എന്തുണ്ട് നിൻ കൈയിൽ സമ്മാനമായ്...
എന്നുമെൻ ഓർമ്മകൾ ഓമനിച്ചീടുവാൻ...
നിന്നിൽ ഞാൻ എന്നെ ഒളിച്ചു വയ്ക്കാം...
എന്നുമെൻ ഓർമ്മകൾ ഓമനിച്ചീടുവാൻ...
നിന്നിൽ ഞാൻ എന്നെ ഒളിച്ചു വയ്ക്കാം...
മാനത്തെ തങ്കത്തകളികയിൽ നിന്നൊരു...
മാനസ ചിത്രം തെളിഞ്ഞു കാണ്മൂ...
മാനത്തെ തങ്കത്തകളികയിൽ നിന്നൊരു...
മാനസ ചിത്രം തെളിഞ്ഞു കാണ്മൂ...
ആകാശ പൂമുഖത്താവണിത്തിങ്കളിൽ...
ആമ്പൽപ്പൂ കണ്ണാടി നോക്കി നിൽപ്പൂ...
ആകാശ പൂമുഖത്താവണിത്തിങ്കളിൽ...
ആമ്പൽപ്പൂ കണ്ണാടി നോക്കി നിൽപ്പൂ...
മാനത്തെ തങ്കത്തകളികയിൽ നിന്നൊരു...
മാനസ ചിത്രം തെളിഞ്ഞു കാണ്മൂ...