പൊന്നും തിങ്കള്‍ പോറ്റും - F
ഉം..ഉം...
രാരി രാരീരം രാരോ..
പൊന്നും തിങ്കള്‍ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ
പൂമിഴികള്‍ പൂട്ടി മെല്ലേ
നീയുറങ്ങി ചായുറങ്ങി
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളേ
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്ദാരങ്ങള്‍
പൊന്നും തിങ്കള്‍ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ
ഈ മലര്‍ക്കൈയ്യില്‍ സമ്മാനങ്ങള്‍
എന്നോമല്‍ കുഞ്ഞിനാരേ തന്നു
നിന്നിളം ചുണ്ടിന്‍ പുന്നാരങ്ങള്‍
കാതോര്‍ത്തു കേള്‍ക്കാനാരേ വന്നു
താലോലം തപ്പുകൊട്ടി പാടും
താരാട്ടിന്നീണവുമായ് വന്നു
കാണാതെ നിന്‍ പിന്നാലെയായ്
കണ്ണാരംപൊത്തും കുളിര്‍പൂന്തെന്നലായ്
(പൊന്നും തിങ്കള്‍...)
നീയറിയാതെ നിന്നെക്കാണാൻ മാലാഖയായിന്നാരെ വന്നു
നീയുറങ്ങുമ്പോൾ നിൻ കൈമുത്തി മാണിക്ക്യച്ചെമ്പഴുക്ക തന്നു
സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം കാണിക്കയായി വെച്ചതാരോ
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായ് വന്നു
(പൊന്നും തിങ്കള്‍...)