എനിക്കു വേണ്ട

എനിക്കു വേണ്ട
എനിക്കു വേണ്ട എനിക്കു വേണ്ട നിൻ
കടക്കൺ മുനയിലെ കാമബാണം
ഏകാകിനീ...ഏകാകിനീ നിന്റെ
ജീവന്റെ കോവിലിലെ സ്നേഹാമൃതം
മാത്രമെനിക്കു തരൂ
(എനിക്കു വേണ്ട...)

ഒഴുകും സമയമാം യമുനതൻ പുളിനത്തിൽ
ഓരോ നിമിഷവും നിനക്കു വേണ്ടി
തളിരിടും സ്വപ്നത്തിൻ താപകവാടത്തിൽ
പ്രേമതപസ്യയിൽ ഞാനിരിപ്പൂ
പ്രേമതപസ്യയിൽ ഞാനിരിപ്പൂ ഞാനിരിപ്പൂ
(എനിക്കു വേണ്ട...)

നിത്യസുന്ദരമെൻ നിരുപമ സംഗീതം
ആശാവിപഞ്ചിയിൽ മുഴങ്ങിടുമ്പോൾ
മാനവല്ല ഞാൻ മാനവല്ല ഞാൻ
പാടി നടന്നിടും ആട്ടിടയൻ
പാടി നടന്നിടും ആട്ടിടയൻ ആട്ടിടയൻ
എനിക്കു വേണ്ട...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Enikkum venda