ഏതോ നദിയുടെ തീരത്തിൽ
ഏതോ നദിയുടെ തീരത്തിൽ എന്റെ
ഏകാന്ത മൗന തപോവനത്തിൽ
പണ്ടു പണ്ടൊരു പകൽകിനാവിൻ
പർണ്ണശാലയിൽ താമസിച്ചു ഞാൻ
പർണ്ണശാലയിൽ താമസിച്ചു (ഏതോ...)
ഓരോ വസന്തവുമോടി വന്നെൻ
ആരാമത്തിൻ വാതിലിൽ (2)
മുട്ടി വിളിച്ചു തട്ടി വിളിച്ചു
മൂകയായ് ഞാനിരുന്നു
വിമൂകയായ് ഞാനിരുന്നു (ഏതോ...)
എന്റെ രാജകുമാരൻ തേരിൽ
എന്നുമീ വഴി പോകുമ്പോൾ (2))
എൻ മണിമച്ചിലെ കിളിവാതിൽക്കൽ
എന്നും കാണാനായ് നിന്നൂ
ഞാനവനെ കാണാനായ് നിന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Etho nadiyude theerathil
Additional Info
ഗാനശാഖ: