എത്ര പുഷ്പങ്ങൾ മുന്നിൽ
എത്ര പുഷ്പങ്ങൾ മുന്നിൽ സഖീ
എത്ര സ്വപ്നങ്ങൾ കണ്ണിൽ
പൊട്ടിത്തകർന്നോരെൻ ചിത്തത്തിൻ സൗധത്തിൽ
ഇത്ര നാൾ ശൂന്യത മാത്രം
ഇന്നു നീ വന്നപ്പോൾ എന്നാത്മ ഫലകത്തിൽ
വർണ്ണങ്ങൾ സങ്കല്പ ചിത്രങ്ങൾ
സഖീ....സഖീ,..സഖീ...
ഏഴിലം പാലപ്പൂമൊട്ടു പോലിത്ര നാൾ
ഏതോ വനത്തിൽ മയങ്ങീ
നിൻ കരസ്പർശത്താൽ നിറയുന്നു ജീവനിൽ
നാദങ്ങൾ അനുരാഗ ഗീതങ്ങൾ
സഖീ....സഖീ,..സഖീ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ethra pushpangal munnil