വിട വാങ്ങി യാത്രയായ്

ആരീ രാരോ രാരോ രാ രാരോ...
ആരീ രാരോ രാരോ രാരാരോ...
ആരീ രാരോ രാരോ രാ രാരോ...
ആരീ രാരോ രാരോ രാരാരോ...

വിട വാങ്ങി യാത്രയായ്...
തുടു സൂര്യ സാന്ത്വനം...
അഴലാളി നിൽക്കുമീ..
നിഴലെന്തു ചെയ്യുവാൻ...
ആ കാൽപ്പാടിൽ... പിന്നെയും...
പൂക്കും... നൂറോർമ്മകൾ...
മാഞ്ഞാലും... മായാതേ... നീയേ...

ആരീ രാരോ രാരോ രാ രാരോ...
ആരീ രാരോ രാരോ രാരാരോ...

തായ് നെഞ്ചം തോർന്നില്ലാ...
താരാട്ടും തീർന്നില്ലാ...
എന്നിട്ടും ചാരേ ചാഞ്ഞിടാഞ്ഞതെന്തേ...
നീയില്ലാ നേരങ്ങൾ...
നീയില്ലാ ദൂരങ്ങൾ...
കണ്ണീരിൽ പൊള്ളി നീറി നിന്നതുള്ളിൽ...
ഇളം വെയിൽ.. തലോടലേ...
ഇതെങ്ങു പോയ്... മറഞ്ഞു നീ...
ഒരായിരം... കിനാവുകൾ...
പറഞ്ഞതും... മുറിഞ്ഞു പോയ്...
വാതിൽക്കലെന്നും...
കാതോർത്തു നിൽക്കാം...
നിന്നെ കണ്ടീടും... 
വെൺതാരങ്ങളിലൊന്നായ്...
മടിയിൽ വളർന്നൊരെൻ...
മനസ്സിൻ്റെ പൈതലേ...
ചിതയായി നീറിയെൻ...
ഹൃദയം വിമൂകമായ്...

ആരീ രാരോ രാരോ രാ രാരോ...
ആരീ രാരോ രാരോ രാരാരോ...

Kalki Lyric Video | Vidavaangi | Jakes Bejoy | Harisankar | Sithara | Praveen Prabharam