അരയന്നമേ ഇണയരയന്നമേ

അരയന്നമേ ഇണയരയന്നമേ
തിരിച്ചു വരുമോ ചെന്താമരകൾ
തപസ്സിരിക്കും പൊയ്കയിൽ നീ
( അരയന്നമേ...)

തടാകതീരത്തൊരു യുവഗായകൻ
താമസിച്ചിരുന്നൊരു കാലം
കിളി നിൻ ഹൃദയം കവർന്നിരുന്നില്ലേ
ജലതരംഗസംഗീതം (2)
പറന്നേ പോയ് നീ അകന്നേ പോയ്
മറ്റാരുടെയോ വളർത്തു കിളിയായ്
(അരയന്നമേ..)

തുഷാരപുഷ്പത്തിരുമിഴികളുമായി
തേടുന്നു ദിവസവും പൂക്കൾ (2)
പ്രപഞ്ചം മുഴുവൻ നിറയുകില്ലേ
വിരഹ മൂക സംഗീതം (2)
പറന്നേ പോയ് നീ അകന്നേ പോയ്
മറ്റാരുടെയോ വളർത്തു കിളിയായ്
(അരയന്നമേ..)

Arayanname Ina Arayanname - Vivaahitha