ദേവലോക രഥവുമായ്

ദേവലോക രഥവുമായ്
തെന്നലേ തെന്നലേ തെന്നലേ
തേടി വന്നതാരെ നീ
തെന്നലേ തെന്നലേ തെന്നലേ

നാലുമണിപ്പൂ വിരിഞ്ഞാല്‍
നീലവനം പൊന്നണിഞ്ഞാല്‍ (2)
മാനോടും മലയരികില്‍
ഞാനലയും താഴ്വരയില്‍
നാണവുമായ് ഓടിവരും പ്രേമവതിയ്ക്കോ
പൂമണവും കുളിരും നീ കൊണ്ടുവന്നു
ഓഹോ....ഒ ഓ ഓ.. 
ഓഹോ.. ഒ ഓ ഓ..

അന്തിവെയില്‍ പൂ കൊഴിഞ്ഞാല്‍
അല്ലികളില്‍ മഞ്ഞുവീണാല്‍ (2)
ഞാന്‍ പാടും പുഴയരികില്‍
ഞാനിരിക്കും പുല്‍പ്പടവില്‍
പൂമടിയില്‍ വീണുറങ്ങും പ്രാണസഖിയ്ക്കോ
പൂമധുവും പനിനീരും കൊണ്ടു വന്നു
ഓഹോ....ഒ ഓ ഓ.. 
ഓഹോ.. ഒ ഓ ഓ.. 
(ദേവലോക....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
Devaloka Radhavumaay

Additional Info

അനുബന്ധവർത്തമാനം