വസന്തത്തിൻ മകളല്ലോ
ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലല്ലാ
ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലല്ലാ
വസന്തത്തിൻ മകളല്ലോ മുല്ലവള്ളി
അവൾക്കല്ലോ പൂഞ്ചൊടിയിൽ തേൻതുള്ളി
വളയിട്ട കൈകളാൽ പൂമരച്ചില്ലകൾ
വാരിപ്പുണരുന്ന മുല്ലവള്ളി
(വസന്തത്തിൻ...)
പണ്ടു ശകുന്തള മാലിനീ തീരത്തു
പൊന്നേലസ്സുകളണിയിച്ചതിവളെയല്ലോ
പർണ്ണകുടീരത്തിൽ യുവനൃപൻ വന്നപ്പോൾ
പുൽകി വളർത്തിയതിവളെയല്ലോ
അവൾക്കല്ലോ പൂനിലാവു പുടവ നൽകീ
അവൾക്കല്ലോ മഞ്ഞുകാലം കുളിരു നൽകീ
ആഹഹാ..ആഹാഹാ..
(വസന്തത്തിൻ...)
പണ്ടു ശ്രീപാർവതി ഹിമഗിരി ശൃംഗത്തിൽ
പൊൻതളിർ ചാർത്തിയതിവളെയല്ലോ
പുള്ളിമാൻ തോലിട്ട് പ്രിയതമൻ നിന്നപ്പോൾ
നുള്ളിക്കൊതിപ്പിച്ചതിവളെയല്ലോ
അവൾക്കല്ലോ വെള്ളിവെയിൽ കുട നിവർത്തീ
അവൾക്കല്ലോ വർഷകാലം അമൃതു നൽകീ
ആഹഹാ..ആഹാഹാ..
(വസന്തത്തിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vasanthathin
Additional Info
ഗാനശാഖ: