പച്ചമലയിൽ പവിഴമലയിൽ (സങ്കടം)

പച്ചമലയില്‍ പവിഴമലയില്‍ 
പട്ടുടുത്ത താഴ്വരയില്‍ ‍
കണ്ടുമുട്ടി പണ്ടൊരിക്കല്‍ ‍
രണ്ടു കൃഷ്ണമൃഗങ്ങള്‍ 

വര്‍ഷമയൂരം പീലിവിടര്‍ത്തും
വൃക്ഷലതാ ഗൃഹങ്ങളില്‍ 
മെയ്യും മെയ്യുമുരുമ്മി നടന്നു
മേഞ്ഞുമേഞ്ഞു നടന്നു - കാട്ടില്‍ 
മേഞ്ഞുമേഞ്ഞു നടന്നു
(പച്ചമലയില്‍.. )

അവരുടെ ആശകൾ കതിരണിഞ്ഞീടുവാൻ
അനുവദിച്ചില്ലാ ദൈവം
മനസ്സിൽ വേർപാടിൻ വേദനയോടെ
മാൻപേട തപസ്സിരുന്നൂ - അവനെ
മാൻപേട തപസ്സിരുന്നൂ - അവനെ
 മാൻ പേട തപസ്സിരുന്നൂ

 

Vivaahitha | Pachamalayil (Sad) song