ഏതോ തീരങ്ങൾ തേടുന്നു ഞാനും നീയും

ഊ ..ഊ ..
ഏതോ തീരങ്ങൾ തേടുന്നു ഞാനും നീയും 
ഇന്നേകാന്തം..      
ഹേമന്തം മായും നാമേതോ.. 
തൂമഞ്ഞിൽ നിലാവായ് ചായും...
നീയാ കേൾക്കുംന്നേരം നെഞ്ചിൽ 
ഇന്നെന്റെ മൌനം സംഗീതം 
ഈറൻ കണ്‍തുമ്പിൽ മിന്നാതെ 
ഞാൻ മാത്രം കാണും നിൻ സുസ്മേരം ...
ഊ ..ഊ ..

ഏതോ തീരങ്ങൾ തേടുന്നു ഞാനും നീയും 
ഇന്നേകാന്തം..      
ഹേമന്തം മായും നാമേതോ.. 
തൂമഞ്ഞിൽ നിലാവായ് ചായും...

തേടിത്തേടി മായാദ്വീപിൽ
എങ്ങോ ഏതോ കാലങ്ങളായ് 
നമ്മെ നമ്മൾ കാണാതോരോ 
നേരം മെല്ലെ പോയ്മറഞ്ഞു ...
ഓർക്കാതിന്നാകാശത്ത് വന്നു..
ആദ്യാനുരാഗം പോൽ വെണ്‍മേഘം 
ഊ ..ഊ ..

ഏതോ തീരങ്ങൾ തേടുന്നു ഞാനും നീയും 
ഇന്നേകാന്തം..      
ഹേമന്തം മായും നാമേതോ.. 
തൂമഞ്ഞിൽ നിലാവായ് ചായും..

കാതിൽ മൂളാൻ ഏതോ ദാഹം 
ഗാനം പോലെ ഞാനുണർത്തി.. 
വാനമ്പാടി നീയെൻ വാതിൽ.. ചാരെ മെല്ലെ വന്നീടുമോ 
ആക്കണ്ണിൽ ഞാനിന്നാദ്യം കാണും 
ആലോലം നീന്തിപ്പോകും സ്വപ്നം 
ഊ ..ഊ ..

Etho Theerangal Duet