ഇവിടെ ഇവിടെ

ആഴങ്ങളിൽ ദിനരാവുകൾ അലിയുന്നിതാ ഇതിവിടെ
ആയുസ്സിലെ ക്ഷണമാത്രകൾ മായുന്നിതാ ഇതിവിടെ
ആരുടെയാണീ നഗരം ഏകാന്ത മൂക വിപിനം
ആരുണ്ടൊരാളെന്നരികേ ഓ ആത്മാവിനായിന്നിവിടെ
എന്തേ തേടാനിന്നിവിടേ ഇവിടെ ഓ ഇവിടെ
എന്തേ തേടാനിന്നിവിടേ ഇവിടെ ഓ ഇവിടെ
ആഴങ്ങളിൽ ദിനരാവുകൾ അലിയുന്നിതാ ഇതിവിടെ
ആയുസ്സിലെ ക്ഷണമാത്രകൾ മായുന്നിതാ ഇതിവിടെ

വീഴുന്നൊരിലകൾ മൂടുന്നതിവിടെ
ജീവന്റെ ഹരിതം ചോരുന്നു വെറുതേ
ഓരോ ഋതുക്കൾ മായുന്ന ലിപികൾ
കോറുന്നു വെറുതേ കാണാതെ ഇവിടെ
തീരാതെ ഇടറും നീഹാരമണികൾ
പൊഴിയുന്നതെവിടെ പോകുന്നതെവിടെ
ആരുടെയാണീ നഗരം ഹോ ഏകാന്ത മൂക വിപിനം
എന്തേ തേടാനിന്നിവിടേ ഇവിടെ ഓ ഇവിടെ
എന്തേ തേടാനിന്നിവിടേ ഇവിടെ ഓ ഇവിടെ

ആഴങ്ങളിൽ ദിനരാവുകൾ അലിയുന്നിതാ ഇതിവിടെ
ആയുസ്സിലെ ക്ഷണമാത്രകൾ മായുന്നിതാ ഇതിവിടെ
ആരുടെയാണീ നഗരം ഏകാന്ത മൂക വിപിനം
എന്തേ തേടാനിന്നിവിടേ ഇവിടെ ഓ ഇവിടെ
എന്തേ തേടാനിന്നിവിടേ ഇവിടെ ഓ ഇവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ivide ivide