മിന്നണ സൂത്രം മിന്നാമിനുങ്ങേ
മിന്നണ സൂത്രം മിന്നാമിനുങ്ങേ...
എന്നോട് മാത്രം പറഞ്ഞൂടേ...
കട്ടയിരുട്ടിലൊരിറ്റു വെളിച്ചമായ്...
പിന്നെയെനിക്കും പറന്നൂടേ...
ചോലക്കുയിലേ....
നിന്റെയാ കൂ... കൂ...
ചോലക്കുയിലേ....
നിന്റെയാ കൂ കൂ...
എന്നെ പഠിപ്പിച്ച് തന്നൂടേ...
ഒന്നെന്നെ പഠിപ്പിച്ച് തന്നൂടേ...
ഒറ്റയ്ക്കിരുന്നാൽ...
മുറിയുന്നോർക്കൊക്കെയും...
ഇത്തിരിപ്പാട്ടു കൊടുത്തൂടേ....
എനിക്കിത്തിരിപ്പാട്ട് കൊടുത്തൂടേ...
മിന്നണ സൂത്രം മിന്നാമിനുങ്ങേ...
എന്നോട് മാത്രം പറഞ്ഞൂടേ...
മിന്നാമിനുങ്ങേ...
മാരിവില്ലിനേഴ് ചന്തമുണ്ടെങ്കിലും...
മാറാത്ത സങ്കടമെന്താണ്...
ഇന്നും മാറാത്ത സങ്കടമെന്താണ്...
മാനത്തെ മുറ്റത്തെ പുഞ്ചിരി വേഗത്തിൽ...
മാഞ്ഞുപോമെന്നുള്ള നോവാണ്...
ഉള്ളു കരഞ്ഞിട്ടും....
ഉള്ളു കരഞ്ഞിട്ടും നമ്മെ കൊതിപ്പിക്കും...
വാർമഴവില്ലേ നൂറുമ്മ....
വാരിപ്പുണരാൻ കൊതിയായീ...
എന്റെ ചാരത്തേക്കൊന്നിങ്ങു പോന്നൂടേ....
മിന്നണ സൂത്രം... മിന്നാമിനുങ്ങേ...
എന്നോട് മാത്രം പറഞ്ഞൂടേ...
മിന്നാമിനുങ്ങേ...
തുള്ളിപ്പറക്കുന്ന പൂമ്പാറ്റപെണ്ണേ നിൻ...
നെഞ്ചിലേ വേദനയെന്താണ്...
നിൻ നെഞ്ചിലേ വേദനയെന്താണ്...
എല്ലാർക്കും വർണ്ണക്കുപ്പായം കിട്ടാത്തതിൽ....
വല്ലാതെ നീറിയിരുപ്പാണോ...
പൂന്തേൻ നുണയുമ്പോൾ...
പൂന്തേൻ നുണയുമ്പോൾ എന്നെയുമോർക്കുന്ന....
ചങ്ങാതിയിന്നു നൂറുമ്മ...
കെട്ടിപ്പിടിച്ചെന്നെ ചേർത്തൂടേ...
നിന്റെ പട്ടുപാവാടയും തന്നൂടേ...
മിന്നണ സൂത്രം മിന്നാമിനുങ്ങേ...
എന്നോട് മാത്രം പറഞ്ഞൂടേ...
കട്ടയിരുട്ടിലൊരിറ്റു വെളിച്ചമായ്...
പിന്നെയെനിക്കും പറന്നൂടേ...
ചോലക്കുയിലേ....
നിന്റെയാ കൂ കൂ...
എന്നെ പഠിപ്പിച്ച് തന്നൂടേ...
ഒന്നെന്നെ പഠിപ്പിച്ച് തന്നൂടേ...
ഒറ്റയ്ക്കിരുന്നാൽ...
മുറിയുന്നോർക്കൊക്കെയും...
ഇത്തിരിപ്പാട്ടു കൊടുത്തൂടേ....
എനിക്കിത്തിരിപ്പാട്ട് കൊടുത്തൂടേ...
മിന്നണ സൂത്രം മിന്നാമിനുങ്ങേ...
എന്നോട് മാത്രം പറഞ്ഞൂടേ...
മിന്നാമിനുങ്ങേ...