വേനലും വർഷവും വരിയായ്
Music:
Lyricist:
Singer:
Film/album:
വേനലും വർഷവും...
വരിയായ് പോകും ഏകാന്തയാത്ര
ഇരുളലയൊഴിയും.. പുലരികളുണരും
പാതിരാ.. നെറുകയിൽ പൊൽതാരം
വാതിലെല്ലാം.. ചേർന്നടഞ്ഞാൽപ്പോലും
സൂര്യനാളം നീന്തിയെത്തും.. ചാരേ
ആരും കാണാ.. കോണിൽ മേഘങ്ങളാൽ
താനെ പെയ്യും.. നോവിന്നീരാവിൽ
പോയകാലം ശാഖിയിൽ നിന്നൂർന്നൂ
പാഴടിഞ്ഞു പോയിടാമെന്നാലും...
ഈറൻ കണ്ണിൽ ജീവോന്മാദം ചൂടി..
വീണ്ടും പൂക്കും.. പൂക്കൾ സ്നേഹാർദ്രമായ്
വേനലും വർഷവും...
വരിയായ് പോകും.. ഏകാന്തയാത്ര
ഇരുളലയൊഴിയും പുലരികളുണരും
പാതിരാ നെറുകയിൽ.. പൊൽതാരം..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Venalum Varshavum Variyaay
Additional Info
Year:
2019
ഗാനശാഖ: