മായാ മഴവില്ലായ് മിഴിയോരം
മായാ മഴവില്ലായ് മിഴിയോരം
വിരിയും സ്വപ്നമേ...
എന്നോ മുതലുള്ളിൽ നിറമായി
നാദമായ് വന്നു നീ...
ഇതാണെന്നും ലോകം
ഇതാണാത്മ ഭാവം
ഇതാണെന്റെ സഞ്ചാര വീഥീ...
ഇതാണെന്നും ലോകം
ഇതാണാത്മ ഭാവം
ഇതാണെന്റെ സഞ്ചാര വീഥീ...
കലയുടെ ചിറകടി...
മനസ്സിലെ തിരയടി...
തിരശീലയിൽ മിഴിവാർന്നിടും
പ്രതിബിംബമായ് ഹൃദയം....
അണയാതെ എന്നിലേ മിന്നലേ...
പൊഴിയാതെ എൻ കിനാപൂക്കളേ...
അണയാതെ എന്നിലേ മിന്നലേ...
പൊഴിയാതെ എൻ കിനാപൂക്കളേ....
ബാല്യത്തിൽ കണ്ണിൽ മിന്നി
ലോകം സാമോദം യൗവ്വനമോ...
പാറീ വാനോരം....
ആദ്യമായ്... മിഴി രണ്ടിലും....
നിറ വിസ്‌മയം... വിറ കൊണ്ടൊരാ...
കാലങ്ങളിൽ തോളിൽ ചേർന്നു
കൂടേ പോന്നു നേരോടെ...
അണയാതെ എന്നിലേ മിന്നലേ...
പൊഴിയാതെ എൻ കിനാപൂക്കളേ....
നേരങ്ങൾ കൊണ്ടേ നീയും
ഛായാ രൂപങ്ങൾ ജാലത്താൽ...
ജീവൻ നേടുമ്പോൾ...
നേരെ ഈ... ചലനങ്ങളിൽ...
ജലഹൃത്തിലേ... പ്രിയ രേഖയായ്...
മാറ്റീടുവാൻ ഓരോ രാവും
ഓരോ നാളും തേടുംന്നൂ...
അണയാതെ എന്നിലേ മിന്നലേ...
പൊഴിയാതെ എൻ കിനാപൂക്കളേ....
മായാ മഴവില്ലായ് മിഴിയോരം
വിരിയും സ്വപ്നമേ...
എന്നോ മുതലുള്ളിൽ നിറമായി
നാദമായ് വന്നു നീ...
ഇതാണെന്നും ലോകം
ഇതാണാത്മ ഭാവം
ഇതാണെന്റെ സഞ്ചാര വീഥീ...
കലയുടെ ചിറകടി...
മനസ്സിലെ തിരയടി...
തിരശീലയിൽ മിഴിവാർന്നിടും
പ്രതിബിംബമായ് ഹൃദയം...
അണയാതെ എന്നിലേ മിന്നലേ...
പൊഴിയാതെ എൻ കിനാപൂക്കളേ...
അണയാതെ എന്നിലേ മിന്നലേ...
പൊഴിയാതെ എൻ കിനാപൂക്കളേ...