തെളിവാനം മേലേ നാളം വീശി

തെളിവാനം മേലേ നാളം വീശി സൂര്യൻ...
മഴ മായും കൊമ്പിൽ ചായം തൂകി തെന്നൽ...
കനവേ... തിരികേ വരൂ...
ഇനിയീ... വെയിലിൻ വഴീ...
പോയ് വരൂ... നീ മേഘമേ...
പോയ് വരൂ... നീർ പെയ്യും കാലമേ...

കടലാസിൻ ചെറുതോണി 
ഒഴുകും പോൽ മനസ്സേ നീ... 
അലമേലെ മതിയോളം 
ഒഴുകേണം പടരേണം... 
കനിവേറും പൊരുളേറും
ഒരു ലോകം ഇത് മുന്നിൽ...
അതിരില്ലാതതിലെന്നും
ഒരു പോലെ കഴിയേണം....
വിട ചൊല്ലുവാൻ... 
തോന്നി പല വേളയിൽ...
മറുവാക്കു മൂളാതെ നാം..
ഋതു മാറവേ... 
പകലാകവേ... 
കിനാവുകൾ തിളങ്ങി നിന്നുവോ.... 

കടലാസിൻ ചെറുതോണി 
ഒഴുകും പോൽ മനസ്സേ നീ... 
അലമേലെ മതിയോളം 
ഒഴുകേണം പടരേണം... 

കടലാസിൻ ചെറുതോണി 
ഒഴുകും പോൽ മനസ്സേ നീ... 
അലമേലെ മതിയോളം 
ഒഴുകേണം പടരേണം... 

പോയ് വരൂ... നീ മേഘമേ...
പോയ് വരൂ... നീർ പെയ്യും കാലമേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thelivanam