തീരം തേടും തിര പോലെ

തീരം തേടും തിര പോലെ
എന്തീ തേടുന്നു നമ്മൾ നീളെ? 
ആരോ തീർക്കും കഥ പോലെ 
എങ്ങോ പോകുന്നു നമ്മൾ താനേ?
എതോ പദയാത്രതൻ ദൂരങ്ങളിൽ 
നാമൊന്നു ചേർന്നതോ?
കൊഴിയുന്നു നാളേറെ....

ഒരു നാളിൻ പിറ തേടീ...
ഇരുൾകൂട്ടിൽ നീറി നിന്നു താരം...
ഒരു തീരാ മഴ കാത്തപോൽ 
നാമ്പുകൾ താഴേ...
വീണ്ടും ചിരി പൂത്തിടും 
കാലം വരാൻ....
വിങ്ങുന്നു നാം.. ഇതാ...

ഓ... ഓ.... 

തീരം തേടും തിര പോലെ
എന്തീ തേടുന്നു നമ്മൾ നീളെ? 
ആരോ തീർക്കും കഥ പോലെ 
എങ്ങോ പോകുന്നു നമ്മൾ താനേ?
ഓ.... ഓ....
എതോ പദയാത്രതൻ ദൂരങ്ങളിൽ 
നാമൊന്നു ചേർന്നതോ?
കൊഴിയുന്നു നാളേറെ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Theeram Thedum

Additional Info

Year: 
2019

അനുബന്ധവർത്തമാനം