നിങ്ങൾക്കൊരു ജോലി

ബി എ പഠിച്ച് വീട്ടിലിരിക്കും പെൺകൊടിമാരേ
എം എ ജയിച്ച് റോട്ടിൽ നിരങ്ങും ചങ്ങാതിമാരേ
നിങ്ങൾക്കൊരു ജോലി ഉടനെയൊരു ജോലി
നിങ്ങൾക്കൊരു ജോലി ഉടനെയൊരു ജോലി 
അമ്പതു രൂപ കൊടുത്താൽ പേരു റജിസ്റ്റർ ചെയ്താൽ
അവിടെയെത്തും ജോലി ഉടനെയെത്തും ജോലി  (നിങ്ങൾക്കൊരു)

മിന്നും മാലയും പണയം വെച്ച് 
ഇന്റർവ്യൂവിനു ഓടേണ്ടാ
വീടും പറമ്പും തീറെഴുതി 
വിസ തട്ടിപ്പിൽ കുരുങ്ങേണ്ടാ (നിങ്ങൾക്കൊരു) 
അവിടെയിവിടെ അലഞ്ഞു തിരിഞ്ഞു 
വെറുതെ സമയം കളയേണ്ടാ
കൈക്കൂലികൊടുത്തിട്ടെങ്ങും
അക്കിടിയൊന്നും പറ്റേണ്ടാ  (നിങ്ങൾക്കൊരു)