കോടിയുടുത്തേതോ
കോടിയുടുത്തേതോ ആഹാഹാഹാ
ആടിമാസക്കാറ്റിൽ ആഹാഹാഹാ
പാടിയാടി നിന്നൂ പ്രായം
ശുഭദസ്വപ്നം സഫലമായ്
വർണമഴ തൂകും ആഹാഹാഹാ
വാനത്തൊരു കോണിൽ ആഹാഹാഹാ
വാനമ്പാടിയായീ മോഹം
ഹൃദയഗീതം മധുരമായ്
സാഗരമണയും നദിഗതിയിൽ
സരിഗമ പാടീ ഹൃദയങ്ങൾ
കാമിത മദന നികുഞ്ചമതിൽ
കതകുകൾ ചാരീ ദാഹങ്ങൾ (കോടിയുടുത്തേതോ)
പ്രേമമഞ്ചം ഏറിയെന്റെ ശ്യാമവനിയിൽ അണയുമോ
സ്നേഹസൗധം പൂകിയെന്നെ പ്രാണസഖിയാൾ പുണരുമോ
സാനന്ദം നീ വരൂ സ്വന്തമാകാൻ വരൂ
രാഗസുരഭിലമാകുമീ കാമുകീമനമിതു നുകരൂ
ഉള്ളിന്നുള്ളിൽ മൗനം പാടുമ്പോൾ
തുള്ളിച്ചാടും കള്ളക്കൗമാരം
പെൺനിൽ കള്ളനാണം പൂക്കുമ്പോൾ
കണ്ണില്പുഷ്പബാണക്കൂമ്പാരം (കോടിയുടുത്തേതോ)
പൂവിടർത്തും മാധവത്തിൻ
പുളകമായ് നീ പടരുമോ
താമരപ്പൂമങ്ക പോലെ
ധന്യയായ് നീ വിടരുമോ
ബന്ധനം നീ തരൂ ബന്ധവും നീ തരൂ
ഭാവമധുരിതമാകുമീ കാമിനി
കനവിതു കവരും
കണ്ണൻ നെഞ്ചിൽ കൊഞ്ചിത്തഞ്ചുമ്പോൾ
പെണ്ണിൽ പൂക്കും താള താരുണ്യം
ഇഷ്ടസഖി രാധയായെത്തുമ്പോൾ
അഷ്ടപദിപ്പാട്ടിൻ ലാവണ്യം (കോടിയുടുത്തേതോ)