മന്ദാരപ്പൂവിൻ ചുണ്ടിൽ
മന്ദാരപ്പൂവിൻ ചുണ്ടിൽ മുത്തം നൽകും
ശൃംഗാരത്തുമ്പീ നീ കൂടേ പോരൂ
വെള്ളാരംകുന്നിന്മേൽ ഗാനം മൂളും
കുഞ്ഞാറ്റപ്പൈങ്കിളീ കൂടെ പാടാം
പ്രേമത്തിൻ പൊന്നും പൂവും വാരിച്ചൂടി
സ്വപ്നത്തിൽ വർണ്ണത്തേരിൽ ഞാനും പാറി
രാഗത്തിൽ ലഹരിക്കുളിരും മാറിൽ ചാർത്തി
ഏതേതോ തീരം തേടി ഞാനും നീന്തി
ഈ പ്രേമസാഗരം (മന്ദാരപ്പൂവിൻ)
കണ്മുനകൾ തമ്മിൽ ഒന്നിടഞ്ഞപ്പോൾ താനേ
ഉള്ളിലൊരു പൂവു മെല്ലെ വിരിഞ്ഞൂ
മുന്തിരികൾ തമ്മിൽ തേൻ പകർന്നപ്പോൾ - കാലം
നെഞ്ചിലൊരു പൂത്തിരി കൊളുത്തീ
പൊന്നോണപ്പൂക്കളം തീർക്കാം
പൊന്നൂഞ്ഞാലിൽ ആടിപ്പാടാം
കണ്ണാടിപ്പുഴയുടെ ചാരേ കൈകോർത്തു മെല്ലെ നടക്കാം
നീൾമിഴിയിൽ പൂഞ്ചൊടിയിൽ
ഈ മൊഴിയിൽ ഈ ചിരിയിൽ
ഈ പ്രേമസംഗമം (മന്ദാരപ്പൂവിൻ)
എന്നിൽ വന്നു നീയിന്നണഞ്ഞ നേരം എന്റെ
ഉള്ളിലൊരു മന്ത്രധ്വനി മുഴങ്ങീ
പൂവിരലിൻ തുമ്പാൽ ഞാൻ തൊട്ടനേരം
നീ മാമ്യിലായ് മുൻപിൽ പീലി വിടർത്തീ
സിന്ദൂരമാല്യങ്ങൾ കോർക്കാം
മംഗല്യസ്വപ്നങ്ങൾ കാണാം
വെൺതാരം പൂക്കുന്ന രാവിൽ
ഈ മാറിലൊന്നായ് മയങ്ങാം
ഈ തണലിൽ ഈ കുളിരിൽ
ഈ അഴകിൽ ഈ നിറവിൽ
ശൃംഗാരസംഗമം (മന്ദാരപ്പൂവിൻ)