മഞ്ഞിൻ മഴയിൽ മുങ്ങും
മഞ്ഞിൻ മഴയിൽ മുങ്ങും
കുന്നിൻ മുകളിൽ നിന്നും
മെല്ലെ ഒഴുകിയണയും
ഇണക്കിളിയേ നിൻ കാതുകളിൽ
ഒരു രഹസ്യം എൻ വാക്കുകളിൽ
മഞ്ഞിൻ മഴയിൽ മുങ്ങും
കുന്നിൻ മുകളിൽ നിന്നും
മെല്ലെ ഒഴുകിയണയും
സായംസന്ധ്യപോകും മലരണിവഴിയിൽ
നിൻ പദചലനം ഒരു സുഖലയനം
മോഹങ്ങൾ ചൊല്ലുന്ന മന്ത്രം
നീയെന്നിൽ മീട്ടുന്ന ഈണം
ഓളങ്ങൾ തീർക്കുന്ന നേരം
പോരൂ... പോരൂ
മഞ്ഞിൻ മഴയിൽ മുങ്ങും
കുന്നിൻ മുകളിൽ നിന്നും
മെല്ലെ ഒഴുകിയണയും
തെന്നി തെന്നൽ വീഴും തളിരണിവനിയിൽ
നിൻ ചിരിയലയിൽ നിൻ ചൊടിയിണയിൽ
രാഗങ്ങൾ തേടുന്ന നാദം
താളങ്ങൾ തേടുന്നു ഗാനം
ദാഹങ്ങൾ കൂടുന്ന നേരം
പോരൂ... പോരൂ
മഞ്ഞിൻ മഴയിൽ മുങ്ങും
കുന്നിൻ മുകളിൽ നിന്നും
മെല്ലെ ഒഴുകിയണയും
ഇണക്കിളിയേ നിൻ കാതുകളിൽ
ഒരു രഹസ്യം എൻ വാക്കുകളിൽ
മഞ്ഞിൻ മഴയിൽ മുങ്ങും
കുന്നിൻ മുകളിൽ നിന്നും
മെല്ലെ ഒഴുകിയണയും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjin mazhayil mungum
Additional Info
Year:
1985
ഗാനശാഖ: