കുളിരുകള്‍ പൂക്കുമീ

കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ
മധുരസം പകരും രാവില്‍ രാവില്‍ മാറില്‍
മായല്ലേ മായല്ലേ മായല്ലേ മായല്ലേ
കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ

സ്വപ്നമുണരുകയോ സുരപകരുകയോ
ഉള്ളില്‍ ഒരുസ്വര്‍ഗ്ഗ ലയതാളം ഉണര്‍ത്തുകയോ
രാഗമായ് ഗാനമായ് താളമായ് മേളമായ്
മോഹമായ്
കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ

മെയ്യില്‍ പുളകമാകു സുമശരങ്ങളേല്‍ക്കു
കണ്ണില്‍ നവപുഷ്പ പരാഗത്തിന്‍ കനി നുകരു
രാഗമായ് ഗാനമായ് താളമായ് മേളമായ്
മോഹമായ്

കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ
മധുരസം പകരും രാവില്‍ രാവില്‍ മാറില്‍
മായല്ലേ മായല്ലേ മായല്ലേ മായല്ലേ
കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulirukal pookkumee