ധനുമാസക്കുളിരലകൾ

ധനുമാസക്കുളിരലകൾ
മധു ചൊരിയും രാവുകളിൽ
സ്വരസാഗരഗീതവുമായ്
ഒരു ശാരിക വന്നല്ലോ

(ധനുമാസ)

തേനുലയും ചെഞ്ചുണ്ടിൽ
താരണിയും പുളകങ്ങൾ (തേൻ)
രാഗവതിതൻ മിഴിയിൽ (2)
ഏതു മോഹഭാവങ്ങൾ

(ധനുമാസ)

മാമ്പൂക്കൾ വിരിയുമ്പോൾ
പൂന്തിങ്കൾ വിടരുമ്പോൾ (മാമ്പൂ)
ഹേമവതിതൻ കവിളിൽ (2)
സ്വർണ്ണവർണ്ണ രാഗങ്ങൾ

(ധനുമാസ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhanumasa Kuliralakal

Additional Info

അനുബന്ധവർത്തമാനം