നദിയിൻ തീരത്തെ

നദിയിൻ തീരത്തെ ഓളങ്ങളായി ഞാൻ
രാവിലായ് ഓർമ്മകൾ നുകരാം..
മൊഴിയാൻ മറന്നൊരീ വാക്കുകൾ കൊണ്ടു ഞാൻ
ഏകാന്ത കാവ്യങ്ങളെഴുതാം...
കാതരമാം പുളിനങ്ങളിലൂടെ ..
കാതങ്ങളായ് ഞാൻ.. തിരയുന്നു നിന്നെ
പുഴയോരത്തെ തോണിയിൽ മെല്ലെ
ഞാനും നിന്നോർമ്മയും മാത്രമായി ..
നദിയിൻ തീരത്തെ ഓളങ്ങളായി ഞാൻ
രാവിലായ് ഓർമ്മകൾ നുകരാം..
മൊഴിയാൻ മറന്നൊരീ വാക്കുകൾ കൊണ്ടു ഞാൻ
ഏകാന്ത കാവ്യങ്ങളെഴുതാം...

ഉണരുമ്പോഴും ഉള്ളിന്നുള്ളിൽ..  
ആ നല്ല നാളുകൾ ഓർമ്മയായി (2)
ഒരായിരം ജൻമം കാണുമെന്നെന്നും
മനസ്സിൽ ആരോ മന്ത്രിക്കുന്നു..
നദിയിൻ തീരത്തെ ഓളങ്ങളായി ഞാൻ
രാവിലായ് ഓർമ്മകൾ നുകരാം..
മൊഴിയാൻ മറന്നൊരീ വാക്കുകൾ കൊണ്ടു ഞാൻ
ഏകാന്ത കാവ്യങ്ങളെഴുതാം...

മഴയിൽ മെല്ലെ മെനയും സ്വപനം
തിരികെ വരുകില്ലെന്നോതിയപ്പോൾ (2)
വിസ്മൃതി പൂണ്ടൊരീ സന്ധ്യയിൽ ഞാനും..
വീണയിൽ ആരോ മീട്ടിടുന്നു ..
നദിയിൻ തീരത്തെ ഓളങ്ങളായി ഞാൻ
രാവിലായ് ഓർമ്മകൾ നുകരാം..
മൊഴിയാൻ മറന്നൊരീ വാക്കുകൾ കൊണ്ടു ഞാൻ
ഏകാന്ത കാവ്യങ്ങളെഴുതാം...
കാതരമാം പുളിനങ്ങളിലൂടെ ..
കാതങ്ങളായ് ഞാൻ.. തിരയുന്നു നിന്നെ
പുഴയോരത്തെ തോണിയിൽ മെല്ലെ
ഞാനും നിന്നോർമ്മയും മാത്രമായി ..
ആ ..ആ ..ഉം ...

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

 

Nadhiyin Official Video Song HD | Soothrakkaran | Gokul Suresh | Niranj Maniyanpilla Raju | Varsha