കേൾക്കുന്നില്ലേ നീ
കേൾക്കുന്നില്ലേ നീ നാഥാ..
ഏഴയാം എന്നുടെ നാമം
കൈക്കൊള്ളുകില്ലേ നീ നാഥാ..
കേഴുമീ എന്നുടെ മോഹം..
മിഴിനീർക്കണങ്ങൾ പൊഴിയുന്ന നേരം
നാഥാ അരുളൂ ദേവാ
കേൾക്കുന്നില്ലേ നാഥാ...
ഏഴയാം എന്നുടെ നാമം
കൈക്കൊള്ളുകില്ലേ നീ നാഥാ..
കേഴുമീ എന്നുടെ മോഹം..
മോഹങ്ങൾ മുൾമുടിയായ്
ചെയ്തികളോരോരോ സഹനങ്ങളായ്..
ഉൾത്തടമാം മരുഭൂമിയിലാകെ
ഏദൻതോട്ടം പണിയുമോ ദേവാ ..
പാരിലായ് പൂത്തൊരു താരകം നീയേ..
കേൾക്കുന്നില്ലേ നാഥാ...
ഏഴയാം എന്നുടെ നാമം
അറിയാതെ ഞാനലയുമ്പോൾ
സാന്ത്വനമായതും നീയല്ലേ..
താവകചിന്തയിൽ ഒഴുകിടുംന്നേരം..
മെഴുതിരി പൂവായ് ഞാൻ അലിഞ്ഞിടും നാഥാ
ഭൂമിയിൽ സാന്ത്വനമായൊരു ദേവാ
കേൾക്കുന്നില്ലേ നാഥാ...
ഏഴയാം എന്നുടെ നാമം
കൈക്കൊള്ളുകില്ലേ നീ നാഥാ..
കേഴുമീ എന്നുടെ മോഹം.....
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM