പച്ചപ്പൂമ്പട്ട് വിരിച്ച്

പച്ചപ്പൂപട്ട് വിരിച്ച് പൂക്കൾക്കുട ചൂടി നിറച്ച്
ചെല്ലക്കിളി കൊഞ്ചലാരവങ്ങളുള്ള വീടുണ്ട്..
വീട്ടിലെ സ്നേഹക്കുടമായ് ഓമനിക്കാൻ അമ്മയുമുണ്ട്
താരാട്ടു പാട്ടുപാടി ചാഞ്ഞുറക്കാൻ അച്ഛനുണ്ട്..
മൂവാണ്ടൻ മാവിൻ കിഴിൽ മാമ്പഴം കോരിയെടുക്കാനായ്
എന്നുമെന്നുമെന്റെ തോഴനായ് ഏട്ടൻ കൂടെയുണ്ട്..

കോകിലങ്ങൾ കൂടുകൂട്ടും ഉമ്മറത്തെ അങ്കണം
മാരിവില്ല് പന്തലിട്ട പൂമുഖത്തെ പൂക്കളം
നീലാകാശം കാവലാം നിലാവുപോൽ...
എന്നും ആലയത്തിനർക്കനായുണ്ട് ഞാൻ..
മുത്തശ്ശിക്കഥ മെല്ലെ കാതോർത്തങ്ങനെ കാലം നീക്കി ഞാൻ..
പച്ചപ്പൂപട്ട് വിരിച്ച് പൂക്കൾക്കുട ചൂടി നിറച്ച്
ചെല്ലക്കിളി കൊഞ്ചലാരവങ്ങളുള്ള വീടുണ്ട്..
വീട്ടിലെ സ്നേഹക്കുടമായ് ഓമനിക്കാൻ അമ്മയുമുണ്ട്
താരാട്ടു പാട്ടുപാടി ചാഞ്ഞുറക്കാൻ അച്ഛനുണ്ട്..

സൂയകാന്തി പൂവുപോലുദിച്ചുയർന്നൊരുത്സവം
മാരുതൻ മറഞ്ഞുനിന്നു മാനസം തലോടയായ്
പൊന്നൊളി തൂകും താരകങ്ങളെന്നപോൽ...
കൂട്ടായി കൂടും കുടുംബമായി കഴിയുവാൻ
അമ്മയുമച്ഛനും നേരും നിറവാത്സല്യത്താൽ
നിദ്രയാഴ്ന്നു ഞാൻ...
പച്ചപ്പൂപട്ട് വിരിച്ച് പൂക്കൾക്കുട ചൂടി നിറച്ച്
ചെല്ലക്കിളി കൊഞ്ചലാരവങ്ങളുള്ള വീടുണ്ട്..
വീട്ടിലെ സ്നേഹക്കുടമായ് ഓമനിക്കാൻ അമ്മയുമുണ്ട്
താരാട്ടു പാട്ടുപാടി ചാഞ്ഞുറക്കാൻ അച്ഛനുണ്ട്..
മൂവാണ്ടൻ മാവിൻ കിഴിൽ മാമ്പഴം കോരിയെടുക്കാനായ്
എന്നുമെന്നുമെന്റെ തോഴനായ് ഏട്ടൻ കൂടെയുണ്ട്..
പച്ചപ്പൂപട്ട് വിരിച്ച് പൂക്കൾക്കുട ചൂടി നിറച്ച്
ചെല്ലക്കിളി കൊഞ്ചലാരവങ്ങളുള്ള വീടുണ്ട്..

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pachappoompatt virich

Additional Info

Year: 
2019

അനുബന്ധവർത്തമാനം