ആരാധനാ വിഗ്രഹമേ
ആരാധനാവിഗ്രഹമേ
അഞ്ജനവിഗ്രഹമേ
ദേവാലയത്തിലിരുന്നപ്പോള്‍ നീ
ആരായിരുന്നൂ
(ആരാധനാ.. )
വഴിയില്‍ - പെരുവഴിയില്‍
നിന്നെയെറിഞ്ഞതു വിധിയോ - കാലമോ
ജ്ഞാനക്കണ്ണു തുറക്കാനറിയാത്ത
ഞാനെന്ന ഭാവങ്ങളോ
പൂജാരികളെവിടെ - ഇന്നു നിന്‍
പൊന്നമ്പലമെവിടെ
(ആരാധനാ.. )
പിറകേ - തൊട്ടു പിറകേ
പിന്‍തുടരുന്നതു നിഴലോ - ദാഹമോ
പിറകേ -തൊട്ടു പിറകേ
പിന്‍തുടരുന്നതു നിഴലോ - ദാഹമോ
എന്നോ നിന്നെ പിരിയാനിടവന്നൊ-
രേകാന്തവേദനയോ
ആരാധകരെവിടെ- ഇന്നു നിന്‍
അന്തപ്പുരമെവിടെ
(ആരാധനാ.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aaradhanavigrahame
Additional Info
ഗാനശാഖ: