സ്വയംവരം സ്വയംവരം
സ്വയംവരം സ്വയംവരം
സ്വയംവരം സ്വയംവരം സ്വയം വരം ഇന്ന് സ്വയംവരം
നിങ്ങളിലാരോ ഒരുവൻ ഇന്നെന്റെ വരൻ
ആരവനാരാരോ ആരോ..ആരോ..(സ്വയം വരം)
സ്വപ്നത്തിൽ ഞാൻ കണ്ട കാമസ്വരൂപനീ
സദസ്സിലുണ്ടോ - ഈ സദസ്സിലുണ്ടോ - എന്റെ
പ്രാണഹർഷങ്ങളെ പൂ കൊണ്ടു മൂടിയ
ഗായകനിവിടെയുണ്ടോ - ഏകാന്ത
ഗായകനിവിടെയുണ്ടോ
വരൂ വരൂ സ്വീകരിക്കൂ വിവാഹമാല്യം (സ്വയം വരം..)
സ്വർണ്ണത്തിൽ വാർത്തൊരാ സ്വർഗ്ഗസൗന്ദര്യമീ
സദസ്സിലുണ്ടോ - ഈ സദസ്സിലുണ്ടോ - എന്റെ
പ്രേമിച്ചു ലാളിച്ച് മാറിൽ മയക്കിയ
കാമുകനിവിടെയുണ്ടോ - സങ്കല്പ
കാമുകനിവിടെയുണ്ടോ
വരൂ വരൂ സ്വീകരിക്കൂ വിവാഹമാല്യം (സ്വയം വരം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swayamvaram
Additional Info
ഗാനശാഖ: