ക്ഷേത്രപാലകാ ക്ഷമിക്കൂ
ക്ഷേത്രപാലകാ ക്ഷമിക്കൂ ക്ഷമിക്കൂ
രാത്രിയില്‍ ലജ്ജാലസഗാത്രിയായ് ഞാനീ
ആസ്ഥാനമണ്ഡപത്തില്‍ കടന്നുപോയീ
(ക്ഷേത്രപാലകാ.. )
അവിടുത്തെ അനുവാദമില്ലാതെ ഞാനീ
അസുലഭപുഷ്പദലം ഇറുത്തുപോയീ
അമൃതനിഷ്യന്ദിയാം പൂവിന്റെ ചുണ്ടിലെന്‍
അധരസിന്ദൂരം പൊഴിഞ്ഞു പോയീ
പൊഴിഞ്ഞു പോയീ (ക്ഷേത്രപാലകാ.. )
അവിടുത്തെയഭിലാഷമറിയാതെ ഞാനീ
അരമനമലര്‍മെത്ത വിരിച്ചുപോയീ
മധുകരസ്പര്‍ശനം അറിയാത്ത മാറിലെന്‍
മൃദുലാംഗരാഗം പുരണ്ടു പോയീ
പുരണ്ടു പോയീ (ക്ഷേത്രപാലകാ.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kshethrapaalaka
Additional Info
ഗാനശാഖ: