താതിന്ത തില്ലത്തൈ തത്തമ്മക്കല്യാണം
താതിന്ത തില്ലത്തൈ തത്തമ്മക്കല്യാണം
കല്യാണപ്പെണ്ണിനു ചൂടാൻ കല്യാണിപ്പൂ വേണം
പൂമാരൻ ചെക്കനു കരളിൽ പൂത്തല്ലോ പൊന്നോണം
പൊന്നോണത്തിരുമുറ്റത്തൊരു പൂപ്പന്തലുയർത്തേണം
പൂന്തേൻമഴ പുതുമഴ പെയ്താ പൂപ്പന്തൽ കുളിരേണം
പൂപ്പന്തലിൽ വേളിപ്പെണ്ണൊരു പുലർകാലം തീർക്കേണം
താതിന്ത തില്ലത്തൈ തത്തമ്മക്കല്യാണം
കല്യാണപ്പെണ്ണിനു ചൂടാൻ കല്യാണിപ്പൂ വേണം
കൊയ്ത്തു പാടത്ത് കണ്ടപ്പ പെണ്ണിനു പത്തരമാറ്റ് താതെയ്
ഞാറു നടുമ്പോൾ പെണ്ണാ ചേറിലെ താമരപ്പൂ തെയ് തെയ്
മിന്നു കൊരുക്കാൻ ചെറുമിപ്പെണ്ണിനു കന്നിനിലാവ് തിത്തെയ്
കുപ്പിവിളക്ക് കടം കൊടുത്തു മകരപ്പഞ്ചമി താതെയ്
വായോ വായോ കല്യാണത്തിനു മാളോരെല്ലാം താതെയ് താതെയ്
വായോ വായോ തെയ് തെയ് തെയ്തെയ് മാളോരെല്ലാം തെയ് തെയ് തെയ്തെയ്
വായോ വായോ തെയ് തെയ് തെയ്തെയ് മാളോരെല്ലാം തെയ് തെയ് തെയ്തെയ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thathintha thillathai
Additional Info
Year:
1985
ഗാനശാഖ: