കരിമ്പിൻപൂവിന്നക്കരെയക്കരെ

കരിമ്പിൻപൂവിന്നക്കരെയക്കരെ
കനകം വിളയും പൂങ്കണ്ടം
കതിരോലക്കൈയ്യാൽ കുളിരെല്ലാം കൊയ്യും
കൽക്കണ്ടത്തേൻകണ്ടം
കരിമ്പിൻപൂവിന്നക്കരെയക്കരെ
കനകം വിളയും പൂങ്കണ്ടം

അക്കം പക്കം വെട്ടടിയേ - കുറുമാടിക്കിളിയേ
വെക്കം വെക്കം കെട്ടടിയേ - തിരുമാലിക്കിളിയേ
നീലക്കരിമ്പിൻ നീരൂറും ചുണ്ടിൽ
നീയൊഴുക്കും തേനൊലിക്കും നാടൻശീൽ
അയ്യടിയോ അയ്യടിയോ താളം പോടടിയോ

തിത്തിത്താര താഴ്വരകൾ ചെത്തിയിറങ്ങിനടാ
ഓലക്കാലും പൂവുകളും ചീകിയെടുക്കിനെടാ
ചോലത്തണലിൽ പഞ്ചാരച്ചുണ്ടിൽ
ചോപ്പറിഞ്ഞും മൂപ്പറിഞ്ഞും കൂടാതെ
പൊന്നളിയാ പോരളിയാ നേരം പോയളിയാ

കരിമ്പിൻപൂവിന്നക്കരെയക്കരെ
കനകം വിളയും പൂങ്കണ്ടം
കതിരോലക്കൈയ്യാൽ കുളിരെല്ലാം കൊയ്യും
കൽക്കണ്ടത്തേൻകണ്ടം
കരിമ്പിൻപൂവിന്നക്കരെയക്കരെ
കനകം വിളയും പൂങ്കണ്ടം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karimbinpoovin akkareyakkare