ഐരാണിപ്പൂവേ മാവേലിക്കാറ്റേ

ഐരാണിപ്പൂവേ മാവേലിക്കാറ്റേ
കൂരോപ്പുഴയും താണ്ടി കൂമങ്കാവും തീണ്ടി
വായോ ഈ വഴിയേ
വായോ ഈ വഴിയേ
(ഐരാണിപ്പൂവേ...)

സിന്ദൂരം പൂശുന്ന മേഘങ്ങളും
വൈഡൂര്യം ചൂടുന്ന തീരങ്ങളും
കൈയ്യോടു കൈ കോർത്തു കണ്ണാടിക്കുന്നിന്റെ
കല്യാണം കൂടുന്നിതാ
മനസ്സിൽ മനസ്സിൻ താളം
മഴവില്ലുതിരും മേളം
പൂവേ പൂപൊലിയോ
പൂവേ പൂപൊലിയോ
(ഐരാണിപ്പൂവേ...)

ചെന്തെങ്ങിൻ തുമ്പോലത്തുഞ്ചാണിയിൽ
ചാഞ്ചാടി ചേക്കേറും കുഞ്ഞാറ്റകൾ
നാലമ്പലം ചുറ്റി നാളങ്ങൾ കൈകൂപ്പും
കർപ്പൂരത്തീക്കിണ്ണങ്ങൾ
ഇവിടൊരു നിമിഷം നിൽക്കൂ
ഇനിയൊരു ഹൃദയം വിൽക്കൂ
സന്ധ്യായാമങ്ങളേ ഹോയ്
സന്ധ്യായാമങ്ങളേ
(ഐരാണിപ്പൂവേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Airaanippoove