മന്ത്രമോതിരം മായമോതിരം

മന്ത്രമോതിരം മായമോതിരം
ഇന്ദ്രജാലക്കല്ലുമോതിരം
പൂക്കളെയപ്സരസ്ത്രീകളാക്കും ഇത്
ഭൂമിയെ സ്വര്‍ഗ്ഗമാക്കും
(മന്ത്രമോതിരം..)

ഞാനീ മോതിരക്കൈ തൊടുമ്പോള്‍ നിന്‍
മേലാകെ പൂത്തുതളിര്‍ക്കും
നിന്മുഖത്തെ താടിമീശ കൊഴിഞ്ഞുപോകും
നിന്റെ കനകത്തലപ്പാവിന്‍ കെട്ടുകളഴിയും
നാണിക്കും കൈകളാല്‍ നീ കണ്ണുപൊത്തും
കോരിത്തരിക്കും
(മന്ത്രമോതിരം..)

ഞാനീ മോതിരമൊന്നുഴിയുമ്പോള്‍ ഒരു
ദാഹം നിന്‍ കണ്ണിൽ തിളങ്ങും
പട്ടുടുപ്പു മുത്തുമുലക്കച്ചയാകും
പത്തുനിമിഷം കൊണ്ടുനീയൊരു പെണ്‍കൊടിയാകും
പൂചൂടും പൊട്ടുതൊടും പുഞ്ചിരിക്കും പുടവമുറിക്കും
(മന്ത്രമോതിരം..)

നീയീ മോതിരമൊന്നണിയുമ്പോള്‍ ഒരു
കാമം നിന്‍ നെഞ്ചില്‍ തുടിക്കും
നിന്നിലുള്ള കന്യകയെപ്പുല്‍കിയുണര്‍ത്തും
നിന്റെ കവിളിലെന്‍ ചൊടികള്‍ കുങ്കുമംചാര്‍ത്തും
ലാളിക്കും കൈകളില്‍ ഞാന്‍ കോരിയെടുക്കും
മടിയിലുറക്കും
(മന്ത്രമോതിരം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manthramothiram

Additional Info