വയനാടൻ കേളൂന്റെ പൊന്നും കോട്ട

വയനാടന്‍ കേളൂന്റെ പൊന്നുംകോട്ട
പടകാളി നിര്‍മ്മിച്ച പൊന്നുംകോട്ട
ഭൂതങ്ങള്‍ കാവലിരിക്കും കോട്ട
പൊന്നാപുരം കോട്ട പുതിയ കോട്ട
(വയനാടന്‍..)

പൊന്‍കോട്ടയില്‍ വാഴും കേളുമൂപ്പന്‍
പല്ലക്കിലേറി വരുന്നുണ്ടേ
തായംബകയുണ്ട് തിരയുമുണ്ട്
താലപ്പൊലിയുണ്ട് നൃത്തമുണ്ട്

ആനപ്പടകള്‍ അകമ്പടിക്ക്‌
കുതിരപ്പടകള്‍ അകമ്പടിക്ക്‌
കളരിമൂപ്പന്മാര്‍ അകമ്പടിക്ക്‌
കലയുടെ മേളം അകമ്പടിക്ക്‌

കുങ്കുമം ചാര്‍ത്തിയ മാര്‍തടങ്ങള്‍
ശൃംഗാര കലയുടെ വചനങ്ങള്‍
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതം തളിക്കാൻ
പാല്‍ക്കുടമേന്തിയ പൗര്‍ണമികള്‍

സ്വര്‍ണ്ണക്കദളിക്കൂമ്പഴകേറിയ
സുഷമാംഗികളുടെ പാദങ്ങള്‍
മാന്തളിര്‍ വയറിലെ മലര്‍ച്ചുഴികള്‍
മന്മഥകേളീ ഗൃഹങ്ങള്‍
(വയനാടന്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vayanaadan keloonte

Additional Info

അനുബന്ധവർത്തമാനം