രൂപവതീ രുചിരാംഗീ

രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ
മോഹവതി മധുരാംഗി മാറിലെ ചൂട് തരു
രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ
മോഹവതി മധുരാംഗി മാറിലെ ചൂട് തരു
രൂപവതി...

ഈ കാറ്റും കാറ്റല്ല ഈ കുളിരും കുളിരല്ല
ഇണയരയന്നമേ നിന്റെ പട്ടിളം പീലി കൊണ്ട്
നെയ്തൊരീ ചിറകുകള്‍ പൊത്തിപ്പൊതിഞ്ഞെങ്കില്‍
ഒന്ന് കൊത്തിപ്പറന്നെങ്കില്‍
നിന്റെ നീലപ്പൊയ്കതന്‍ മടിത്തട്ടില്‍
ഒരു നെയ്തലാമ്പലായ് ഞാന്‍ വിടര്‍ന്നെങ്കില്‍
ഓ...ഓ...ഓ..ആഹാ...
(രൂപവതി...)

ഈ മഞ്ഞും മഞ്ഞല്ല ഈ അമൃതും അമൃതല്ല
ഇണയരയന്നമേ നിന്റെ മുത്തണിപ്പന്തലിലെ
മുന്തിരിക്കുടുക്കകള്‍ മൊത്തിക്കുടിച്ചെങ്കില്‍
മെയ്യില്‍ ചുറ്റിപ്പടര്‍ന്നെങ്കില്‍
നിന്‍റെ തൂവല്‍ കഴുത്തില്‍ അരക്കെട്ടില്‍
ഒരു നീല രത്നമായ്‌ ഞാന്‍ പതിഞ്ഞെങ്കില്‍
ഓ...ഓ...ഓ.ആഹാ...
(രൂപവതി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Roopavathee

Additional Info