മംഗളങ്ങള്‍ നേരുന്നിതാ
മംഗളങ്ങള്‍ നേരുന്നിതാ
ഈ മംഗളാതിര രാത്രിയില്‍
മുത്തുക്കുട ചൂടിനില്‍ക്കും
ഇണയരയന്നങ്ങളേ
(മംഗളങ്ങൾ...)
തപ്പുകൊട്ടി താളംമുട്ടി
പട്ടുടുത്താടുന്നു മോഹം
മൊഴിയില്‍ രിസനിമപ
മിഴിയില്‍ പമഗരിസ
മംഗളങ്ങള്‍ നേരുന്നിതാ
ഈ മംഗളാതിര രാത്രിയില്‍
മിഞ്ചിയിട്ട പെണ്ണുകണ്ടു
പട്ടുടുത്ത പട്ടരു നിന്നേ
മധുവിധുവിന്‍ തിരുമധുരം തേടിത്തേടി
ഇണക്കിളികള്‍ കനവു നെയ്യവേ
മനമയിലെ മഴമുകില്‍ പോലാടു ആടു
രോമഹര്‍ഷമേളനീട്ടവേ
സുറുമയിട്ട പെണ്ണിനെ കണ്ട്
ചിരിച്ചുടച്ചു പോക്കരു നിന്നേ
പൂക്കിലച്ചോറുണ്ണാന്‍ പൈങ്കിളിയേ
നാക്കില വെച്ചാട്ടെ
നാക്കിലത്തുമ്പില്‍ ശര്‍ക്കര
ഉപ്പേരി വെച്ചാട്ടെ
എരിശ്ശേരി ഹാ പുളിശ്ശേരി
ഇഞ്ചി ചതച്ചിട്ട പുളിമോര്
അവിയല് ഹാ നല്ല പൊരിയല്
കായമരച്ചൊരു രസനീര്
താതിരിതാതിരിത്തോം തെയ്താരോ
താതിരിത്താതിരിത്തോം
വായിലിട്ടാലലിയും പഞ്ചാര-
പ്പായസം കൊണ്ടുവരു
കണ്ണന്താളിപ്പഴവും പായസോം
കൂട്ടിക്കുഴച്ചടിച്ചോ
ചീനപ്പടക്കം പോലെ കണ്ണാള്
ചീറിനീ നില്‍പ്പതുണ്ടേ
നാലഞ്ച് വായഞ്ച് നീയഞ്ച് വായഞ്ച്
നോക്കിയിരുപ്പതുണ്ടേ
കുപ്പിവളക്കയ്യാല്‍ കാമാക്ഷി
ചുക്കുവെള്ളം കൊടുക്കു
വായും വയറുമായി ദേവാസുര
യുദ്ധം കഴിഞ്ഞപോലായ്
സ്തംഭിച്ചു നില്‍ക്കാതെ കൊമ്പത്തി
കുമ്പിട്ടിലയെടുക്കൂ
നാണിച്ചു നില്‍ക്കാതെ മാളോരെ
ചൂലുമെടുത്തോടി വാ