ഹേമന്തകാലം വന്നണഞ്ഞാലും
ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും
ഏഴഴകേ നിന്‍ ചെഞ്ചൊടിയിൽ
വാര്‍മഴവില്ലുകള്‍ പൂക്കും
ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും
മുളങ്കാടിന്‍ ചുണ്ടിലെ ഗാനം
ഇളംകാറ്റു മറന്നു പോയാലും
രാഗവതീ നിന്‍ ചെഞ്ചൊടികള്‍
അനുരാഗഗാഥകള്‍ മൂളും
ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും
വാത്മീകി മൂളിയ രാഗം
മധുമാലിനി മറന്നു പോയാലും
പ്രേമമയീ നിന്‍ മൗനരാഗത്തില്‍
നിലിപ്പൂപീലി ഞാന്‍ തീര്‍ക്കും
ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും
ഏഴഴകേ നിന്‍ ചെഞ്ചൊടിയിൽ
വാര്‍മഴവില്ലുകള്‍ പൂക്കും
ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hemanthakalam vannananjalum
Additional Info
Year:
1985
ഗാനശാഖ: