അമ്മയ്ക്കൊരു പൂമുത്തം

അമ്മയ്ക്കൊരു പൂമുത്തം
അച്ഛനൊരു തേൻമുത്തം
ആനപ്പുറത്തേറി അമ്പിളിമാമന്
കണ്ണൻ നൽകും പൊൻമുത്തം
മുത്തം നൽകീടാൻ തിന്തിമിതിമിതൈ
പിച്ചവെച്ചാടി വാ പൊൻമകനേ
അമ്മയ്ക്കൊരു പൂമുത്തം
അച്ഛനൊരു തേൻമുത്തം

എത്ര ദിനങ്ങളിൽ എത്ര സ്വപ്നങ്ങളെ
താലോലിച്ചു നീ
എന്റെ കിനാവിന്റെ പൊന്നിളം പൂങ്കാവിൽ
താരാട്ടു പാടീ നീ - എത്ര
താരാട്ടു പാടീ നീ
ആമണിസ്വപ്നങ്ങൾ കതിരിട്ടു മോനായ്
ആ താരാട്ടുകൾ പാടുന്നെൻ മകനായ്
മുത്തേ വാ കൊച്ചു മുത്തം താ
അമ്മയ്ക്കും അച്ഛനും നിന്നെ കണ്ടാൽ
തിരുവോണം -എന്നും തിരുവോണം
അമ്മയ്ക്കൊരു പൂമുത്തം
അച്ഛനൊരു തേൻമുത്തം

അച്ചഛന്റെ തോളില് കള്ള ഉറക്കമോ
അമ്മ വഴക്കാണേ
മാമുണ്ടുറങ്ങീടാൻ
കണ്ണാ ഉറങ്ങല്ലേ - എന്റെ
കള്ളാ വരൂ മെല്ലേ
ആ മണിഊഞ്ഞാലിൽ കയറേണം മകനേ
ആകാശം മുട്ടേ നീ ഉയരേണം മകനേ
ആലോലം തളിരാലോലം
അമ്മയ്ക്കും അച്ഛനും നീയുയർന്നെന്നാൽ
അഭിമാനം -എന്നും അഭിമാനം

അമ്മയ്ക്കൊരു പൂമുത്തം
അച്ഛനൊരു തേൻമുത്തം
ആനപ്പുറത്തേറി അമ്പിളിമാമന്
കണ്ണൻ നൽകും പൊൻമുത്തം
മുത്തം നൽകീടാൻ തിന്തിമിതിമിതൈ
പിച്ചവെച്ചാടി വാ പൊൻമകനേ
അമ്മയ്ക്കൊരു പൂമുത്തം
അച്ഛനൊരു തേൻമുത്തം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammaikkoru poomutham

Additional Info

Year: 
1984