ഈ ശ്രാവണസന്ധ്യയിലുണരും

ഈ ശ്രാവണ സന്ധ്യയിലുണരും
പ്രിയ മുരളീഗാനമേ
സ്മൃതികൾ ഉറങ്ങുമെൻ പൂന്തോപ്പിൽ
അണയൂ പൂങ്കാറ്റായ്
ഈ ശ്രാവണ സന്ധ്യയിലുണരും
പ്രിയ മുരളീഗാനമേ

മിഴികൾ തേടിയ പൂവാടിയിൽ
നീ വന്നെത്തും നിമിഷം
എന്റെ ജീവനിൽ വീണ്ടും ഉണരുകയായൊരു
വീണാസംഗീതം
(ഈ ശ്രാവണ...)

ഇനിയും സന്ധ്യകൾ പൂ ചൂടവേ
നിന്നെത്തേടും ഹൃദയം
നിന്റെ കാതിൽ ഞാനോ ഉരുവിടുമന്നൊരു
തീരാസല്ലാപം
(ഈ ശ്രാവണ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee sravanasandyayilunarum

Additional Info

Year: 
1984

അനുബന്ധവർത്തമാനം